കൊച്ചി ; സിനിമ ചിത്രീകരണത്തിനുള്ള വസ്തുക്കൾ കൊണ്ടുവന്ന വാനിനു തീപിടിച്ചു. എറണാകുളം സരിത തിയറ്ററിന് മുന്നിൽ നിർത്തിയിട്ടിരുന്ന വാനിൽ ശനിയാഴ്ച ഉച്ചയോടെയാണ് തീ പടർന്നത്.
ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ‘ആശാൻ’ എന്ന സിനിമയുടെ ഷൂട്ടിങ് പുരോഗമിക്കുന്നതിനിടയിലായിരുന്നു അപകടം. തുടർന്ന് കുറച്ചു സമയം ഷൂട്ടിങ് നിർത്തിവച്ചു. അപകടത്തിൽ ആർക്കും പരുക്കില്ലെന്നും ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങൾ കത്തി നശിച്ചതായും അധികൃതർ പറഞ്ഞു.
അഗ്നിശമന സേനാംഗങ്ങള്‍ എത്തിയാണ് തീ കെടുത്തിയത്.നഗരത്തിൽ കഴിഞ്ഞ 3 ദിവസത്തിനുള്ളിൽ നടന്ന അഞ്ചാമത്തെ തീപിടിത്തമാണിത്. വില്ലിങ്ഡൻ ഐലൻഡിൽ രണ്ടിടത്ത് വ്യാഴാഴ്ച തീപിടിച്ചിരുന്നു. ബ്രഹ്മപുരം മാലിന്യപ്ലാന്റിലും ഇന്നലെ ചെറിയ തോതിൽ തീപിടിത്തമുണ്ടായി.
കുണ്ടന്നൂർ ബൈപ്പാസിനു സമീപമുള്ള ഹോട്ടൽ എംപയർ പ്ലാസ എന്ന റസ്റ്ററന്റ് വെള്ളിയാഴ്ച രാത്രിയുണ്ടായ തീപിടിത്തത്തിൽ പൂർണമായി കത്തി നശിച്ചിരുന്നു. ഹോട്ടലിലെ തണ്ടൂർ ഗ്രില്ലിൽ നിന്ന് അടുക്കളയിലേക്ക് രാത്രി 11 മണിയോടെ തീ പടർന്നു പിടിക്കുകയായിരുന്നു. ആർക്കും പരുക്കില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.