തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ കനത്ത മഴ. വൈകുന്നേരം ഏഴരയോടെ തുടങ്ങിയ മഴ ഒരുമണിക്കൂറിലേറെ സമയം നീണ്ടു.
മഴ കനത്തതോടെ പലയിടങ്ങളിലും വെള്ളം കയറി. വിമാനത്താവളത്തിൽ ഇറങ്ങേണ്ട രണ്ട് വിമാനങ്ങൾ വഴി തിരിച്ചിവിട്ടു. തമ്പാനൂരിലും, വഞ്ചിയൂരിലും ചാലയിലും വെള്ളം പൊങ്ങി. സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്ത ആശമാർ മഴയിൽ നനഞ്ഞുകുളിച്ചു.
തിരുവനന്തപുരം സിറ്റിയിൽ 77 മില്ലി മീറ്ററും കിഴക്കേ കോട്ടയില്‍ 67 മില്ലി മീറ്ററും മഴയാണ് പെയ്തത്. മാർച്ച് 22 വരെ സംസ്ഥാനത്ത് വേനൽമഴയും മിന്നലുമുണ്ടാകുമെന്നാണ് കാലാവസ്ഥാ പ്രവചനം.
കഴിഞ്ഞ ദിവസം മലപ്പുറത്തും കോഴിക്കോടും കനത്ത മഴ പെയ്തിരുന്നു. പലയിടത്തും നാശനഷ്ടവുമുണ്ടായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.