കോഴിക്കോട്: വീട്ടിൽ പ്രസവം നടത്തിയതിന്റെ പേരിൽ കുട്ടിക്ക് ജനന സർട്ടിഫിക്കറ്റ് നിഷേധിച്ചതായി പരാതി.
ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കോഴിക്കോട് കോട്ടൂളി സ്വദേശി ഷറാഫത്ത് ആണ് പരാതി നൽകിയത്. 2024 നവംബർ രണ്ടിനാണ് കുട്ടി ജനിച്ചത്. നാല് മാസമായിട്ടും ജനന സർട്ടിഫിക്കറ്റ് നൽകുന്നില്ലെന്ന് കാണിച്ച് മനുഷ്യാവകാശ കമ്മീഷന് പരാതി നൽകിയിട്ടുണ്ടെന്നും ഷറാഫത്ത് ഒരു മാദ്ധ്യമത്തോട് പറഞ്ഞു.അക്യുപങ്‌ചർ പഠിച്ചിട്ടുണ്ടെന്നും മരുന്ന് കഴിക്കുന്നതിനോട് യോജിപ്പില്ലായിരുന്നുവെന്നും കുട്ടിയുടെ മാതാവ് പറഞ്ഞു. കോഴിക്കോട്ടെ താമസസ്ഥലത്ത് എത്തിയിട്ട് രണ്ട് വർഷമേ ആയിട്ടുള്ളു. തൊട്ടടുത്ത ആളുകളെ മാത്രമാണ് പരിചയം. ആശാ വർക്കർമാരെയോ അംഗൻവാടി പ്രവർത്തകരെയോ അറിയില്ല. കോഴിക്കോട് ഇഖ്ര ആശുപത്രിയിലാണ് ഭാര്യയെ കാണിച്ചിരുന്നത്.
ഇതിന്റെ രേഖകൾ കൈവശമുണ്ടെന്നും ഷറാഫത്ത് പറഞ്ഞു. ഒക്‌ടോബർ 28നായിരുന്നു ഡേറ്റ് തന്നത്. പ്രസവ വേദന വരുമ്പോൾ ആശുപത്രിയിലേക്ക് പോകാമെന്ന് കരുതി. അതിനാൽ 28ന് ആശുപത്രിയിൽ പോയില്ല. മരുന്ന് നൽകി പ്രസവം നടത്തുമെന്നതിനാലാണ് പറഞ്ഞ തീയതിയിൽ തന്നെ പോകാത്തത്. അതിന് തങ്ങൾക്ക് താൽപ്പര്യമില്ലായിരുന്നുവെന്നും ദമ്പതികൾ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.