പോകണ്ട വശ്യം ഇല്ലായിരുന്നെങ്കിലും പോയ്...! ക്യൂബൻ സംഘത്തിനെ കണ്ട് ഫോട്ടോ എടുത്തു മടങ്ങി,കേന്ദ്ര മന്ത്രിയെ മാത്രം കണ്ടില്ല

ന്യൂഡൽഹി ;ആശാ വർക്കർമാരുടെ ഓണറേറിയം വർധിപ്പിക്കുന്നതിന് കേന്ദ്ര ആരോഗ്യ മന്ത്രിയുമായി ചർച്ച നടത്താനെത്തിയ മന്ത്രി വീണാ ജോർജ് കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിക്കാത്തതിനാൽ ക്യൂബൻ സംഘത്തിന്റെ ആതിഥേയത്വം സ്വീകരിച്ച് തിരികെ മടങ്ങി.

ബുധനാഴ്ച വൈകിട്ട് കത്തു നൽകിയിരുന്നതായും എന്നാൽ അനുമതി ലഭിച്ചില്ലെന്നുമാണ് ഇത് സംബന്ധിച്ച വിശദീകരണം. കത്ത് വൈകിയാണ് ലഭിച്ചതെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിൽ നിന്നുള്ള   വിവരം.കേന്ദ്ര ആരോഗ്യമന്ത്രിയെ കാണാനാണ് യാത്ര എന്നാണ് മന്ത്രിയുടെ ഓഫിസിൽനിന്ന് അറിയിച്ചിരുന്നത്.

എന്നാൽ ഡൽഹിയിൽ വച്ച് മന്ത്രിയോട് കൂടിക്കാഴ്ചയുടെ സമയവും സ്ഥലവും ചോദിച്ചപ്പോൾ വ്യക്തതയില്ലായിരുന്നു. കേരള ഹൗസിൽ എത്തിയിട്ട് നോക്കാമെന്ന് പ്രതികരിച്ച മന്ത്രി പിന്നീടാണ് അനുമതി ലഭിച്ചില്ലെന്ന് അറിയിച്ചത്.

കൂടിക്കാഴ്ച നടക്കാത്തതിനാൽ സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ഹൗസ് റസിഡന്റ് കമ്മിഷണർ വഴി കേന്ദ്രമന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ട്. അനുമതി ലഭിക്കുന്ന ഘട്ടത്തിൽ വീണ്ടും ഡൽഹിയിലെത്തുമെന്നാണ് മന്ത്രിയുടെ വിശദീകരണം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !