പാലാ: സഹകരണ ജീവനക്കാരുടെ പ്രബല സംഘടനയായ കേരളാ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് മീനച്ചിൽ താലൂക്ക് കമ്മിറ്റിയുടെ 2025-2027 വർഷത്തേയ്ക്കുള്ള താലൂക് ഭാരവാഹികളെ 01/03/2025 ൽ നടന്ന വാർഷിക പൊതുയോഗത്തിൽ തിരഞ്ഞെടുത്തു.
പ്രസിഡന്റ് അരുൺ.ജെ.മൈലാടൂർ (ഏഴാച്ചേരി സർവീസ് സഹകരണ ബാങ്ക് ), വൈസ് പ്രസിഡന്റ് റിജോമോൻ അഗസ്റ്റിൻ (തീക്കോയി സർവീസ് സഹകരണ ബാങ്ക് ) സെക്രട്ടറി സോബിൻ ജോസഫ് (തലപ്പലം സർവീസ് സഹകരണ ബാങ്ക് ), ജോയിന്റ് സെക്രട്ടറി സൗമ്യ.എം.പി (ചൂണ്ടച്ചേരി സർവീസ് സഹകരണ ബാങ്ക് ),
ട്രഷറർ അനൂപ്.ജി.കൃഷ്ണൻ (മീനച്ചിൽ താലൂക്ക് കോ -ഓപ്പറേറ്റീവ് എംപ്ലോയീസ് സൊസൈറ്റി) എന്നിവരെ കൂടാതെ പതിനഞ്ച് അംഗ താലൂക്ക് കമ്മിറ്റിയെയും പതിനെട്ട് അംഗ ജില്ലാ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. ശ്രീമതി.അഞ്ജു ചന്ദ്രൻ (കുറവിലങ്ങാട് സർവീസ് സഹകരണ ബാങ്ക്) ചെയർപേഴ്സണായി പതിമൂന്ന് അംഗ വനിതാ ഫോറം കമ്മിറ്റിയെയും തിരഞ്ഞെടുക്കുക ഉണ്ടായി.
മീനച്ചിൽ താലൂക്ക് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കോ -ഓപ്പറേറ്റീവ് സൊസൈറ്റിയിലെ യദുകൃഷ്ണൻ.ആർ ഓഡിറ്ററായും തിരഞ്ഞെടുക്കപ്പെട്ടു. K.C.E.F വൈക്കം താലൂക്ക് സെക്രട്ടറി ശ്രീ.അജോ പോൾ റിട്ടേണിങ് ഓഫീസർ ആയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.