കൊല്ലം: ജനനേന്ദ്രിയത്തിലും കാറിലും ഒളിപ്പിച്ച് 91 ഗ്രാം എംഡിഎംഎ കടത്തിയ കേസിൽ പ്രതിയായ യുവതിക്ക് ലഹരിമരുന്ന് വില്പന നടത്തിയ ആളെയും ഇടനില നിന്ന ആളെയും കണ്ടെത്താനുള്ള ശ്രമം ആരംഭിച്ച് പോലീസ്.
വിതരണക്കാർക്ക് കൈമാറാനാണ് പ്രതി അനില രവീന്ദ്രൻ ബെംഗളൂരുവിൽനിന്ന് എംഡിഎംഎ എത്തിച്ചത്. കൊല്ലം നഗരത്തിൽവെച്ച് ശക്തികുളങ്ങര പോലീസും ഡാൻസാഫ് ടീമും സംയുക്തമായാണ് അനിലയെ വെള്ളിയാഴ്ച പിടികൂടിയത്.തനിക്കൊപ്പം മൂന്നുപേരാണുണ്ടായിരുന്നതെന്നാണ് അനിലാ രവീന്ദ്രൻ അന്വേഷണസംഘത്തോട് പറഞ്ഞിരിക്കുന്നത്.
ഇവരെ കൂടുതൽ ചോദ്യം ചെയ്യാൻ അന്വേഷണസംഘത്തിന് സാധിക്കാത്തതിനാൽ കസ്റ്റഡിയിൽ വാങ്ങിയാകും ഇനിയുള്ള ചോദ്യം ചെയ്യൽ. കൊല്ലം നഗരത്തിലുള്ള ഒരു വ്യക്തിക്കുവേണ്ടിയാണ് താൻ ബെംഗളൂരുവിൽനിന്ന് എംഡിഎംഎ എത്തിച്ചതെന്നാണ് അനില പറഞ്ഞത്.
വർക്ക് മയക്കമരുന്ന് കടത്താൻ സഹായിച്ച ഇടനിലക്കാരന് പണം അയച്ചുകൊടുത്തതിന്റെ വിവരങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. യുവതിയെ സഹായിച്ച മൂന്നുപേരെ കണ്ടെത്തുകയാണ് ഇനി പോലീസിന്റെ മുന്നിലുള്ള വെല്ലുവിളി.
നേരത്തേയും സമാനരീതിയിലുള്ള കേസുകളിൽ പ്രതിയായിരുന്നു അനില. അന്ന് ആൺസുഹൃത്തിനൊപ്പമായിരുന്നു അവർ എംഡിഎംഎ കടത്തിയത്. കാറിൽ ലഹരി മരുന്ന് കടത്തുന്നു എന്ന വിവരം കൊല്ലം ഡിസിപി എസ്. ഷെരീഫീന് ലഭിച്ചിരുന്നു. തുടർന്ന് മൂന്ന് സംഘങ്ങളായി തിരിഞ്ഞ് പരിശോധന നടത്തുകയായിരുന്നു.
വെള്ളിയാഴ്ച വൈകീട്ട് 5.30-ഓടെ നീണ്ടകര പാലത്തിനുസമീപത്ത് കാർ കണ്ടെങ്കിലും പോലീസ് കൈകാണിച്ചിട്ട് നിർത്താതെപോയി. തുടർന്ന് ആൽത്തറമൂട്ടിൽ ശക്തികുളങ്ങര പോലീസ് സ്റ്റേഷനുസമീപത്ത് പോലീസ് വാഹനം ഉപയോഗിച്ച് കാർ തടഞ്ഞിടുകയായിരുന്നു. 50 ഗ്രാം എംഡിഎംഎയായിരുന്നു അപ്പോൾ ഇവരുടെ കാറിൽനിന്ന് പോലീസ് പിടിച്ചെടുത്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.