തീക്കോയി: തീക്കോയി ഗ്രാമപഞ്ചായത്ത് ഹരിത കർമ്മ സേനയുടെ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുന്നതിന് വേണ്ടി പുതിയ പിക്കപ്പ് വാഹനം വാങ്ങി.
വാർഡുകളിലെ വീടുകളിൽ നിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ വാർഡുകളിലെ മിനി എം. സി.എഫിലേക്കും അവിടെ നിന്നും തരംതിരിച്ച മാലിന്യങ്ങൾ പഞ്ചായത്തുതല എം. സി. എഫ്.ലേക്കും മാറ്റുന്നതിന് വേണ്ടിയാണ് പ്രധാനമായും ഈ വാഹനം ഉപയോഗിക്കുന്നത്.
ഗ്രാമപഞ്ചായത്തിലെ പതിമൂന്ന് വാർഡുകളിലെയും വാതിൽപ്പടി ശേഖരണം പൂർണമായും നടന്നുകൊണ്ടിരിക്കുന്നു. പ്രതിമാസം ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ യൂസർ ഫീ വരുമാനം ഗ്രാമപഞ്ചായത്തിന് നേടിയെടുക്കുവാൻ സാധിച്ചിട്ടുണ്ട്.എല്ലാ വാർഡുകളിലെയും വീടുകളിൽ ഹരിതമിത്രം ആപ്പ് വഴി ക്യു ആർ കോഡ് സംവിധാനം സ്ഥാപിക്കുകയും ആയത് മോണിറ്ററിംഗ് നടത്തി വരികയും ചെയ്യുന്നു.
ഗ്രാമപഞ്ചായത്തിലെ മാലിന്യമുക്ത പ്രവർത്തനങ്ങളിൽ ഹരിതകർമസേനയുടെ പ്രവർത്തനങ്ങൾ വളരെ സജീവമാണ്. ഗ്രാമപഞ്ചായത്ത് എല്ലാ മാസവും ഹരിത ധർമ്മസേനയുടെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി അവലോകനയോഗങ്ങൾ ചേരുകയും, വേണ്ട നിർദ്ദേശങ്ങൾ നൽകി വരികയും ചെയ്യുന്നു.
ഹരിതകർമസേനയുടെ പുതിയ വാഹനത്തിന്റെ ഫ്ലാഗ് ഓഫ് കർമ്മം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി ജെയിംസ് നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മാജി തോമസ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ മോഹനൻ കുട്ടപ്പൻ,
ജയറാണി തോമസുകുട്ടി മെമ്പർമാരായ സിറിൽ റോയി, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി സജീഷ് എസ്, പ്ലാൻ ക്ലർക്ക് ബിജുമോൻ വി എം, വി ഇ ഒ ടോമിൻ ജോർജ്, മറ്റു ഉദ്യോഗസ്ഥർ, ഹരിത കർമ്മ സേനാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.