പാറശാല;മുര്യങ്കര ഇലങ്കം ശ്രീ ഭുവനേശ്വരി ദേവി ക്ഷേത്രത്തിലെ വാലിയമ്പലം നാടിന് സമർപ്പിച്ചു. സമർപ്പണോദ്‌ഘാടനം സി കെ ഹരീന്ദ്രൻ എം എൽ എ നിർവ്വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ എസ് കെ ബെൻഡാർവിൻ അദ്യക്ഷത വഹിച്ചു.മുഖ്യാഥിതിയായി നിയമസഭാ സെക്രട്ടറി കൃഷ്‌ണകുമാർ പങ്കെടുത്തു. ആശംസകൾ നേർന്നുകൊണ്ട് അഡ്വ പാറശാല എ അജികുമാർ, എ റ്റി ജോർജ് മുൻ എം എൽ എ, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മര്യാപുരം ശ്രീകുമാർ, നെയ്യാറ്റിൻകര ദേവസ്വം അസി കമ്മീഷണർ എസ് അരുൺ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മഞ്ജുസ്മിത,വൈസ് പ്രസിഡന്റ് ആർ ബിജു,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വിനിതകുമാരി, വൈ സതീഷ്, മുൻസിപ്പൽ കൗൺസിലർ കൂട്ടപ്പന മഹേഷ്,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം സുനിൽ, ക്രിസ്തുരാജ്, വിനയനാഥ് , എസ് താര,സബ് ഗ്രൂപ്പ് ആഫീസർ ഷാബു, കൊല്ലിയോട് സത്യനേശൻ,മണവാരി രതീഷ്, അഡ്വ ജോൺ,
എസ് ആർ സജിൻ, ഉപദേശകസമിതി സെക്രട്ടറി അനിൽകുമാർ, പ്രസിഡന്റ് സോനു തുടങ്ങിയവർ സംസാരിച്ചു. കണിവിളാകം വീട്ടിൽ വേലപ്പൻ നായർ എന്ന ഭക്തനാണ് വലിയമ്പലം കാണിക്കയായി സമർപ്പിച്ചത്, ചടങ്ങിൽ പാറശാല പത്മകുമാർ രചിച്ച ശ്രീഭുവനം എന്ന പുസ്തകം പ്രകാശനം ചെയ്തു.
(ചിത്രം മുര്യയങ്കര ഇലങ്കം ശ്രീ ഭുവനേശ്വരി ദേവി ക്ഷേത്രത്തിലെ വാലിയമ്പലം സമർപ്പണോദ്‌ഘാടനം സി കെ ഹരീന്ദ്രൻ എം എൽ എ നിർവ്വഹിക്കുന്നു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.