ലണ്ടൻ: ശ്രീനാരായണ ഗുരു മിഷന്റെ നാടക കലാ വിഭാഗമായ ഗുരുപ്രഭ മാർച്ച് ഒൻപത് ഞായറാഴ്ച വൈകീട്ട് 3.30ന് ഈസ്റ്റ് ഹാം ലണ്ടൻ ഇ6 3ബിപി, ആസ്ഥാനത്ത് നാടകം അവതരിപ്പിക്കുന്നു. സലീന സദാശിവൻ രചനയും സംവിധാനവും നിർവഹിച്ച സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചുള്ള ഹൃദയസ്പർശിയായ "മൈ ബോഡി മൈ ഡിസിഷൻ" അന്താരാഷ്ട്ര വനിതാ ദിനാചരണത്തിന്റെ ഭാഗമായി അരങ്ങേറുന്നു.
അപർണ സൗപർണിക, റിട്ടു സുനിൽ, ശശികുമാരി ജ്യോതിപ്രകാശ്, ജിബി ഗോപാലൻ, മഞ്ജു മന്ദിരത്തിൽ, റോസി സരസൻ, കീർത്തി സോമരാജൻ, സതീഷ് കുമാർ എന്നിവർ വേദിയിൽ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഡോ. മീരാ മഹേഷിന്റെ നൃത്തസംവിധാനത്തിൽ റാണി രഘുലാലിനൊപ്പം നൃത്തം അവതരിപ്പിക്കും. മനോജ് ശിവ പശ്ചാത്തല സംഗീതം ഒരക്കുന്നു. സമൂഹത്തിൽ അരങ്ങേറുന്ന ബലാത്സംഗം പോലുള്ള ക്രൂരകൃത്യങ്ങൾ, പ്രത്യുൽപ്പാദന അവകാശങ്ങൾ തുടങ്ങിയ അടിയന്തര പ്രശ്‌നങ്ങളിലേയ്ക്ക് ശ്രദ്ധ തിരിക്കുന്ന നാടകമാണിത്.
സലീന സദാശിവൻ മുനി നാരായണ പ്രസാദിനെക്കുറിച്ച് "ഗുരു മുനി ബീയിംഗ് ആന്റ് ബികമിംഗ്" എന്ന പേരിൽ ഡോക്യുമെന്ററി സംവിധാനം ചെയ്തിട്ടുണ്ട്. ഡോക്യുമെന്ററിയുടെ രചന നിർവഹിച്ചതും സലീനയായിരുന്നു. കൂടാതെ ശ്രീനാരായണ ഗുരു മിഷൻ പരിപാടികളിൽ നാടകങ്ങൾ എഴുതുകയും അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.