കോട്ടയം: കിടങ്ങൂർ ഗ്രാമപഞ്ചായത്തിൽ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പാസായി. ബിജെപി അംഗമായിരുന്ന ഒമ്പതാം വാര്‍ഡ് പ്രതിനിധി പി ജി വിജയന്‍ എൽഡിഎഫിന് അനുകൂലമായി വോട്ട് ചെയ്‌തതോടെയാണ് അവിശ്വാസം പാസായത്.
നേരത്തേ ബിജെപി കേരളാ കോണ്‍ഗ്രസ് കൂട്ടുകെട്ടിലുണ്ടായിരുന്ന യുഡിഎഫ് ഭരണമാണ് അവിശ്വാസം പാസായതോടെ താഴെവീണത്.ഇതോടെ യുഡിഎഫ് അംഗം തോമസ് മാളിയേക്കലിന് പ്രസിഡന്‍റ് സ്ഥാനം നഷ്‌ടമായി.അവിശുദ്ധ കൂട്ടുകെട്ടിനെതിരെയുള്ള നീക്കമാണിതെന്ന് എൽഡ്എഫ് കൺവീനർ അശോക് കുമാർ പൂതമന അവിശ്വാസ പ്രമേയ ചർച്ചയ്ക്ക് ശേഷം പ്രതികരിച്ചു. സിപിഎം -3, കേരള കോണ്‍ഗ്രസ് (എം) -4, കേരള കോണ്‍ഗ്രസ് -3, ബിജെപി -5 എന്നിങ്ങനെയായിരുന്നു കക്ഷിനില.
ഒറ്റ വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് അവിശ്വാസം പാസായത്.ബിജെപി പിന്തുണയോടെ ജോസഫ് ഗ്രൂപ്പിലെ തോമസ് മാളിയേക്കൽ പ്രസിഡന്‍റായും ബിജെപിയിലെ രശ്‌മി രാജേഷ് വൈസ് പ്രസിഡന്‍റായിരുന്ന ഭരണ സമിതിക്കെതിരെ എല്‍ഡിഎഫ് അവിശ്വാസം കൊണ്ടുവരികയായിരുന്നു. വൈസ് പ്രസിഡൻ്റ് രശ്‌മി രാജേഷ് ചർച്ചക്ക് മുൻപായി രാജിവെച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.