പാലാ ;നമ്മുടെ രാജ്യം ഇന്ന് നേരിടുന്ന എല്ലാ വെല്ലുവിളികൾക്കുമുള്ള ഏക പ്രതിവിധി ഗാന്ധിയൻ സന്ദേശങ്ങളും ചിന്തകളും ആണെന്ന് മുൻ ഡി. സി. സി. പ്രസിഡന്റും കെ. പി. സി. സി. നിർവാഹക സമിതി അംഗവുമായ Adv ടോമി കല്ലാനി പ്രസ്താവിച്ചു.
നാട്ടിൽ നടമാടുന്ന അഴിമതിയും അക്രമവും കൊള്ളയും കൊലപാതകങ്ങളും ഇല്ലായ്മ ചെയ്യാൻ ഗാന്ധിജിയെ ഓരോ ഇന്ത്യക്കാരനും ഹൃദയങ്ങളിൽ കുടിപാർപ്പിക്കണം. മഹാത്മാഗാന്ധി കുടുംബ സംഗമം കരൂർ വള്ളിച്ചിറയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കല്ലാനി.മണ്ഡലം പ്രസിഡൻ്റ് പയസ്സ് മാണി അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡൻ്റ് എൻ.സുരേഷ്, യുഡിഎഫ് പാലാ നിയോജക മണ്ഡലം ചെയർമാൻ പ്രൊഫ.സതീശ് ചൊള്ളാനി, മണ്ഡലം ചുമതലയുള്ള സാബു അബ്രഹാം ,മനോജ് വള്ളിച്ചിറ, നവീൻ സക്കറിയ, ശശി പറഞ്ഞാട്ട് തുടങ്ങിയവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.