കോട്ടയം;കടുത്തുരുത്തി ടൗണിൽ ചർച്ച് റോഡിൽ ഓടിക്കൊണ്ടിരുന്ന വാഹനത്തിന് തീപിടിച്ചു.
കടുത്തുരുത്തി സെൻ്റ് മേരീസ് ഫൊറോന വലിയ പള്ളിയുടെ നവീകരണ പ്രവർത്തനം നടക്കുന്ന ഹാളിലേക്ക് രാജസ്ഥാനിൽ നിന്നും എയർ കണ്ടീഷൻ ഉപകരണങ്ങൾ കയറ്റി വന്ന കണ്ടെനർ വാഹനത്തിനാണ് തീ പിടിച്ചത്.
മെയിൻ റോഡിൽ നിന്നും ചർച്ച് റോഡിലേക്ക് കയറുന്നിനിടെ K S E B യുടെ ഇലക്ട്രിക് ലൈനിൽ തട്ടി ഷോർട്ട് സർക്യൂട്ട് ആയതാണ് തീപിടുത്തത്തിന് കാരണം.
ഫയർഫോഴ്സും കടുത്തുരുത്തി പോലീസും കടുത്തുരുത്തി KSEB യും നാട്ടുകാര്യം കൃത്യസമയത്ത് ഇടപെട്ടതിനാൽ വൻ ദുരന്തം ആണ് ഒഴിവായത്. ഏകദേശം പത്ത് ലക്ഷത്തോളം രൂപയുടെ ഉപകരണങ്ങൾക്ക് തീ പിടുത്തത്തിൽ നാശം സംഭവിച്ചതായി കണക്കാക്കപ്പെടുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.