പാലാ ;സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്‌ക്വാഡിന്റെ ചുമതലയുള്ള എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി. കൃഷ്ണകുമാർ ശേഖരിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ-
സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്കോഡിലെ ഉദ്യോഗസ്ഥരും തിരുവനന്തപുരം എക്സൈസ് ഐബി യൂണിറ്റിലെ ഉദ്യോഗസ്ഥരും, തിരുപുറം റെയിഞ്ച് പാർട്ടിയും ചേർന്ന് നടത്തിയ പരിശോധനയിൽ KL.19.M.7574 എന്ന നമ്പറുള്ള ഡ്യൂക്ക് ബൈക്കിൽ കടത്തിക്കൊണ്ടുവന്ന 21 ഗ്രാം MDMA പിടികൂടി,
വള്ളക്കടവ് സ്വദേശിയായ സിദ്ധിക്ക്, പാറശാല കോഴിവിള സ്വദേശിയായ സൽമാൻ എന്നിവരെ അറസ്റ്റ് ചെയ്തിട്ടുള്ളതാണ്. കേസ് കണ്ടെടുത്ത പാർട്ടിയിൽ എക്‌സൈസ് ഇൻസ്പെക്ടർ കെ.വി.വിനോദ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ബിജുരാജ്,
പ്രിവന്റീവ് ഓഫീസർമാരായ പ്രകാശ്,ഷാജു പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) എം.വിശാഖ്, സിവിൽ എക്സൈസ് ഓഫീസർമാരായ രജിത്ത്, ശരത്ത്, ദീപു, അഭിജിത്ത് സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ വിനോജ് ഖാൻ സേട്ട്, അരുൺ എന്നിവരും തിരുപുറം റേഞ്ച് ഇൻസ്പെക്ടർ രതീഷും പാർട്ടിയും ഉണ്ടായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.