ലീഗ്-ഇ കെ വിഭാഗം സംഘര്‍ഷം വീണ്ടും: ഇഫ്താർ പരിപാടിക്കിടെ അക്രമം, സംഘടനാ നേതാവ് ആശുപത്രിയില്‍

കോഴിക്കോട്: കുന്ദമംഗലത്ത് ഇ കെ വിഭാഗത്തിന്റെ ഇഫ്ത്വാര്‍ പരിപാടിക്കിടെ വീണ്ടും ലീഗ് പ്രവര്‍ത്തകരുടെ അക്രമം.


സംഘര്‍ഷത്തില്‍ പരിക്കേറ്റ എസ് കെ എസ് എസ് എഫ് പ്രാദേശിക നേതാവ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കാരന്തൂര്‍ സ്വദേശിയും സംഘടനയുടെ മേഖലാ വൈസ് പ്രസിഡന്റുമായ സുഹൈലിനെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇ കെ വിഭാഗം-ലീഗ് പ്രവര്‍ത്തകര്‍ തമ്മിലുള്ള റംസാനിനു  മുമ്പേ ആരംഭിച്ച തര്‍ക്കങ്ങളുടെ തുടർച്ചയായിരുന്നു ഇന്നത്തെ അക്രമം. കുന്ദമംഗലം ഇസ്ലാമിക് സെന്ററില്‍ ബസ് യാത്രക്കാര്‍ക്കായി ഇഫ്താർ  വിഭവങ്ങള്‍ തയ്യാറാക്കുന്നതിനിടെയാണ് അക്രമം ഉണ്ടായത്. ഓരോ ദിവസവും വ്യത്യസ്ത യൂണിറ്റ് കമ്മിറ്റികളാണ് ഇഫ്താർ വിരുന്ന് ഒരുക്കുന്നത്. ഇന്നലെ കാരന്തൂര്‍ യൂനിറ്റ് കമ്മിറ്റിയായിരുന്നു ഇത് ഒരുക്കിയത്.

എന്നാല്‍, സെന്ററിന്റെ മേല്‍നോട്ടം വഹിക്കുന്നതായ ചില ലീഗ് പ്രവര്‍ത്തകര്‍ ഇതിനെ ചോദ്യം ചെയ്ത് രംഗത്തുവന്നതോടെ വാക്കുതര്‍ക്കമുണ്ടാവുകയും അത് അക്രമത്തിലേക്ക് മാറുകയുമായിരുന്നു.

കഴിഞ്ഞ ദിവസങ്ങളിലും എസ് കെ എസ് എസ് എഫ് പ്രവര്‍ത്തകര്‍ ഇഫ്ത്വാര്‍ വിഭവങ്ങള്‍ തയ്യാറാക്കുന്നതിനിടെ സംഘര്‍ഷമുണ്ടായിരുന്നു. അന്ന് മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ട് പ്രശ്നം പരിഹരിച്ചിരുന്നു. ഇതിന് മുന്‍പും ലീഗ് പ്രവര്‍ത്തകര്‍ കുന്ദമംഗലത്ത് ആദര്‍ശ സമ്മേളനം മുടക്കാന്‍ ശ്രമിച്ചെന്ന ആരോപണം ഉയർന്നിരുന്നു.

ഇഫ്ത്വാര്‍ ടെന്റിന് നേരെയുണ്ടായ അക്രമത്തെയും സുഹൈലിന് നേരെയുണ്ടായ അതിക്രമത്തെയും എസ് കെ എസ് എസ് എഫ് ജില്ലാ കമ്മിറ്റി ശക്തമായി അപലപിച്ചു. ജില്ലയിലെ അക്രമസംഭവങ്ങള്‍ക്ക് പിന്നില്‍ മുതലാളിത്തശക്തികളാണെന്ന് സംഘടന ആരോപിച്ചു.

"മുന്‍കൂട്ടി ആസൂത്രണം ചെയ്ത ആക്രമണമാണ് സുഹൈലിന് നേരെ നടന്നത്. നിയമപരമായി ശക്തമായ നടപടികള്‍ കൈക്കൊള്ളണമെന്ന ആവശ്യവുമായി ജില്ലാ കമ്മിറ്റി ഉടന്‍ തന്നെ സമരപരിപാടികള്‍ സംഘടിപ്പിക്കും," എസ് കെ എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് സയ്യിദ് മുബശ്ശിര്‍ തങ്ങള്‍ പറഞ്ഞു.

ലീഗ് നേതൃത്വം ആരോപണങ്ങള്‍ തള്ളി. സംഘര്‍ഷത്തിന് ലീഗ് പ്രവര്‍ത്തകര്‍ കാരണമല്ലെന്നും നേരത്തെ ഉണ്ടായ തര്‍ക്കങ്ങളെ വളച്ചൊടിച്ച് മുതലെടുപ്പ് നടത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നുമാണ് അവകാശവാദം.

സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്ത് കൂടുതല്‍ സംഘര്‍ഷങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ശക്തമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !