മോസ്‌കോ : റഷ്യ-യുക്രെയ്‌ൻ വെടിനിർത്തലിന് പിന്നാലെ ട്രംപിനും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബ്രസീലിയൻ പ്രസിഡൻ്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവക്കും നന്ദി പറഞ്ഞ് വ്ളാഡിമിർ പുടിൻ.
യുദ്ധം അവസാനിപ്പിക്കാനുള്ള യുഎസ് നിർദേശങ്ങളോട് റഷ്യ യോജിക്കുന്നു. ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള സമാധാനമാണ് റഷ്യ ആഗ്രഹിക്കുന്നതെന്നും ബെലാറസ് പ്രസിഡൻ്റ് അലക്‌സാണ്ടർ ലുകാഷെങ്കോയുമായി നടത്തിയ വാർത്താസമ്മേളനത്തിൽ പുടിൻ അറിയിച്ചു.അമേരിക്കൻ പ്രസിഡൻ്റ് ഡൊള്‍ഡ് ട്രംപിന് നന്ദി എന്ന് പറഞ്ഞാണ് വാർത്താസമ്മേളനം ആരംഭിച്ചത്. പിന്നാലെ ബ്രസീലിയൻ പ്രസിഡൻ്റിനും മോദിക്കും നന്ദി അറിയിക്കുകയായിരുന്നു. എല്ലാവർക്കും അവരുടെ സ്വന്തം ആഭ്യന്തര കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായുണ്ട്.
എന്നിട്ടും യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് മുൻകൈയെടുത്ത നേതാക്കള്‍ തൻ്റെ രാജ്യത്തിന് വേണ്ടിയും ധാരാളം സമയം ചെലവഴിച്ചു. ശത്രുതയും ജീവഹാനിയും അവസാനിപ്പിക്കുക എന്നതാണ് റഷ്യയുടെ ദൗത്യം എന്നും പുടിൻ പറഞ്ഞു.സൗദി അറേബ്യയിലെ ജിദ്ദയിൽ അടുത്തിടെ നടന്ന യുഎസ്-യുക്രെയ്‌ൻ ചർച്ചകളെയും അദ്ദേഹം പ്രശംസിച്ചു.
അമേരിക്കയുടെ സമ്മർദത്തിന് പിന്നാലെയാണ് യുക്രെയ്‌ൻ വെടിനർത്തലിന് തയാറായതെന്നും പുടിൻ പറഞ്ഞു. മാർച്ച് 11നാണ് 30 ദിവസത്തെ വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നത്. ഫെബ്രുവരി ആദ്യവാരമാണ് റഷ്യ-യുക്രെയ്ൻ സംഘർഷത്തിൽ ഇന്ത്യ നിലപാട് അറിയിച്ചത്.ഇരു രാജ്യങ്ങളുടെയും നേതാക്കളുമായി ഇന്ത്യൻ പ്രധാനമന്ത്രി ചർച്ച നടത്തിയിരുന്നു. ഇന്ത്യ സമാധാനത്തിൻ്റെ പക്ഷത്താണ്. സംഘർഷത്തിൽ ഇന്ത്യയുടെ നിലപാട് നിഷ്‌പക്ഷമല്ലെന്നുമാണ് വൈറ്റ് ഹൗസിൽ നടന്ന ചർച്ചയ്‌ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചത്. യുദ്ധം അവസാനിപ്പിക്കാനുള്ള ഡൊണാൾഡ് ട്രംപിൻ്റെ ശ്രമങ്ങളെയും മോദി അഭിനന്ദിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.