എടപ്പാൾ , വട്ടംകുളം പഞ്ചായത്തിലെ നാലാം വാർഡിൽ സ്ഥിതി ചെയ്യുന്ന പഞ്ചായത്തിലെ പോട്ടൂർ ചെർളശ്ശേരിയിൽ കുടിവെള്ളക്ഷാമം രൂക്ഷമാവുന്നു. 35 ഓളം കുടുംബങ്ങൾ താമസിക്കുന്ന ഈ മേഖലയിൽ, തീവ്രമായ വേനലിൽ നിർഭാഗ്യവശാൽ തങ്ങളുടെ പ്രധാന ജലസ്രോതസ്സ് ആയ പഞ്ചായത്തിന്റെ പൊതുകിണറിന്റെ ജലശേഷി പരിമിതമാകുകയായിരുന്നു.
ഇപ്പോൾ, ടാങ്കറുകളിലൂടെ വെള്ളം എത്തിക്കുക മാത്രമാണ് അവശ്യാവസ്ഥയിൽ ഉള്ള കുടുംബങ്ങളുടെ ഏക പരിഹാരം. എന്നാൽ, രണ്ട് ദിവസത്തിലൊരിക്കൽ ആയിരത്തോളം ലിറ്റർ വെള്ളത്തിന് വൻ തുക നൽകിയാണ് ഈ മേഖലയിൽ താമസിക്കുന്ന കൂലിപ്പണിക്കാരും സാധാരണ ജനങ്ങളും വെള്ളം വാങ്ങുന്നത്, പ്രതിമാസം ആയിരങ്ങൾ വെള്ളത്തിനായി മാത്രം ചിലവാക്കേണ്ട ഗതികേടിലാണ് പ്രദേശവാസികൾ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ ബുദ്ധിമുട്ടുന്ന പലർക്കും ഇത് വലിയ സാമ്പത്തികഭാരമായി മാറുന്നു.
ഒന്നരവർഷം മുമ്പ് കുഴൽകിണറിൽ സ്ഥാപിച്ച പമ്പ് സെറ്റ് പ്രവർത്തനരഹിതമാകുകയും, പമ്പ് ഹൗസിന് ഭാഗികമായി തകർച്ച സംഭവിക്കുകയും ചെയ്തിരുന്നു. കുടിവെള്ള പദ്ധതിക്കായി അനുവദിച്ചതിൽ പമ്പ് സെറ്റ് ഒന്നരവർഷം മുൻപാണ് പഞ്ചായത്ത് ഫിറ്റ് ചെയ്തത് എന്ന് നാട്ടുകാർ പറയുന്നു . പമ്പ് സെറ്റ് സ്ഥാപിക്കുന്നതിനായി നിർമ്മിച്ച പമ്പ് ഹൌസ്സ് വളരെ ശോചനീയമായ അവസ്ഥയിലാണ് .
മനുഷ്യാവകാശപരമായി അടിസ്ഥാന ആവശ്യമായ കുടിവെള്ളം പോലും ലഭ്യമാക്കാൻ അധികാരികൾക്ക് കഴിയാത്തത് വലിയ വീഴ്ചയാണെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു. ഈ അവസ്ഥക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുകയാണ്. കുടിവെള്ള പ്രശ്നത്തിന് അടിയന്തിര പരിഹാരം കണ്ടെത്താതെ ഈ അവസ്ഥ തുടർന്നാൽ, ശക്തമായ സമരത്തിലേക്ക് പോകുമെന്ന മുന്നറിയിപ്പും നാട്ടുകാർ നൽകുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.