എടപ്പാൾ വട്ടംകുളം ചേർളശ്ശേരി കുടിവെള്ള പ്രതിസന്ധി രൂക്ഷം; നിരവധി കുടുംബങ്ങൾ ദുരിതത്തിലേക്ക്

ടപ്പാൾ , വട്ടംകുളം പഞ്ചായത്തിലെ നാലാം വാർഡിൽ സ്ഥിതി ചെയ്യുന്ന   പഞ്ചായത്തിലെ പോട്ടൂർ ചെർളശ്ശേരിയിൽ കുടിവെള്ളക്ഷാമം രൂക്ഷമാവുന്നു. 35 ഓളം കുടുംബങ്ങൾ താമസിക്കുന്ന ഈ മേഖലയിൽ, തീവ്രമായ വേനലിൽ നിർഭാഗ്യവശാൽ തങ്ങളുടെ പ്രധാന ജലസ്രോതസ്സ് ആയ പഞ്ചായത്തിന്റെ പൊതുകിണറിന്റെ ജലശേഷി പരിമിതമാകുകയായിരുന്നു.  


പല വീടുകൾക്കും സ്വന്തമായി കിണറുകൾ ഇല്ലാത്തതിനാൽ പഞ്ചായത്തിന്റെ കുഴൽകിണറാണ് ഇവരുടെ ഏക ആശ്രയം. എന്നാൽ, കുടിവെള്ള പദ്ധതിയുടെ ഭാഗമായി നിർമിച്ച കുഴൽകിണറിന്റെ പമ്പ് സെറ്റ് തകരാറിലാകുകയും, അത് പുനഃസ്ഥാപിക്കാൻ നടപടികൾ വൈകുകയും ചെയ്തതോടെ ഈ കുടുംബങ്ങൾ കടുത്ത ജലദൗർലഭ്യത്തിന്റെ ദയനീയ അവസ്ഥ ആഭിമുഖീകരിക്കുകയാണ്.

ഇപ്പോൾ, ടാങ്കറുകളിലൂടെ വെള്ളം എത്തിക്കുക മാത്രമാണ് അവശ്യാവസ്ഥയിൽ ഉള്ള കുടുംബങ്ങളുടെ ഏക പരിഹാരം. എന്നാൽ, രണ്ട് ദിവസത്തിലൊരിക്കൽ ആയിരത്തോളം ലിറ്റർ വെള്ളത്തിന് വൻ തുക നൽകിയാണ് ഈ മേഖലയിൽ താമസിക്കുന്ന കൂലിപ്പണിക്കാരും സാധാരണ ജനങ്ങളും വെള്ളം വാങ്ങുന്നത്, പ്രതിമാസം ആയിരങ്ങൾ വെള്ളത്തിനായി മാത്രം ചിലവാക്കേണ്ട ഗതികേടിലാണ് പ്രദേശവാസികൾ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ ബുദ്ധിമുട്ടുന്ന പലർക്കും ഇത് വലിയ സാമ്പത്തികഭാരമായി മാറുന്നു.


ഒന്നരവർഷം  മുമ്പ് കുഴൽകിണറിൽ സ്ഥാപിച്ച പമ്പ് സെറ്റ് പ്രവർത്തനരഹിതമാകുകയും, പമ്പ് ഹൗസിന് ഭാഗികമായി തകർച്ച സംഭവിക്കുകയും ചെയ്തിരുന്നു. കുടിവെള്ള പദ്ധതിക്കായി  അനുവദിച്ചതിൽ  പമ്പ് സെറ്റ്  ഒന്നരവർഷം മുൻപാണ്  പഞ്ചായത്ത് ഫിറ്റ് ചെയ്തത് എന്ന് നാട്ടുകാർ പറയുന്നു .   പമ്പ് സെറ്റ് സ്ഥാപിക്കുന്നതിനായി നിർമ്മിച്ച പമ്പ് ഹൌസ്സ് വളരെ ശോചനീയമായ അവസ്ഥയിലാണ് . 


മനുഷ്യാവകാശപരമായി അടിസ്ഥാന ആവശ്യമായ കുടിവെള്ളം പോലും ലഭ്യമാക്കാൻ അധികാരികൾക്ക് കഴിയാത്തത് വലിയ വീഴ്ചയാണെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു. ഈ അവസ്ഥക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുകയാണ്. കുടിവെള്ള പ്രശ്നത്തിന് അടിയന്തിര പരിഹാരം കണ്ടെത്താതെ ഈ അവസ്ഥ തുടർന്നാൽ, ശക്തമായ സമരത്തിലേക്ക് പോകുമെന്ന മുന്നറിയിപ്പും നാട്ടുകാർ നൽകുന്നു.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

അയ്യപ്പന്റെ സ്വർണം വീണ്ടും നഷ്ടപ്പെട്ടു..

അയര്‍ലണ്ട് ജാലകം | Ireland Malayalam News

നാലു മാസം മുൻപ് KSRTC എന്നെ പിരിച്ചു വിട്ടു..! Jayanashan Kavukandam

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !