എടപ്പാൾ: പന്താവൂർ കക്കിടിക്കൽ വേലായുധൻ (ഉണ്ണി), ബാലൻ എന്നിവരുടെ നിര്യാണത്തിൽ പന്താവൂർ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് എന്നിവയുടെ നേതൃത്വത്തിൽ പന്താവൂർ അങ്ങാടിയിൽ അനുശോചന യോഗം സംഘടിപ്പിച്ചു. ഹൃറൈർ കൊടക്കാട്ട് അധ്യക്ഷത വഹിച്ച യോഗത്തിൽ യു.ഡി.എഫ് ജില്ലാ ചെയർമാൻ പി.ടി. അജയ് മോഹൻ, ഡി.സി.സി. ജനറൽ സെക്രട്ടറി അഡ്വ. സിദ്ധിഖ് പന്താവൂർ എന്നിവർ സംസാരിച്ചു.
സഹോദരങ്ങളുടെ വിയോഗം പന്താവൂർ ഗ്രാമത്തിനും കോൺഗ്രസ് പ്രസ്ഥാനത്തിനും തീരാ നഷ്ടമാണെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു. പി.പി. മൂസക്കുട്ടി മാസ്റ്റർ, വാസുദേവൻ മാസ്റ്റർ അടാട്ട്, സി.കെ. മോഹനൻ, കെ.പി. അബൂബക്കർ, ഉമ്മർ തലാപ്പിൽ, അബ്ദുള്ളക്കുട്ടി കാളാച്ചാൽ, ടി.വി. അബ്ദുറഹിമാൻ, ഫാറൂഖ് തലാപ്പിൽ, കണ്ണൻ പന്താവൂർ, കെ.ബി. സിദ്ധിഖ്, ഗോപ പാറോൽ, മുജീബ് കല്ലിങ്ങൽ എന്നിവർ അനുശോചനം രേഖപ്പെടുത്തി.
ചങ്ങരംകുളത്ത് റേഷൻ കട നടത്തിയിരുന്ന പന്താവൂർ കക്കിടിക്കൽ ബാലൻ (64) അന്തരിച്ചു. ജ്യേഷ്ഠൻ വേലായുധൻ (ഉണ്ണി) അന്തരിച്ച് മൂന്ന് ദിവസത്തിന് ശേഷമാണ് ബാലനും വിടവാങ്ങിയത്. മാർച്ച് 11ന് രാത്രിയായിരുന്നു അന്ത്യം.
പന്താവൂർ ശ്രീ ലക്ഷ്മി നരസിംഹമൂർത്തി ക്ഷേത്ര കമ്മിറ്റി മുൻ എക്സിക്യൂട്ടീവ് അംഗവും പന്താവൂർ മരണാനന്തര കമ്മിറ്റി മുൻ പ്രസിഡന്റും സജീവ കോൺഗ്രസ് പ്രവർത്തകനുമായിരുന്നു ബാലൻ. അദ്ദേഹത്തിന്റെ വീട്ടു വളപ്പിൽ വെച്ചായിരുന്നു സംസ്കാരം നടന്നത്.
ഭാര്യ: ബിന്ദു. മക്കൾ: ലിതിൽ ബാൽ (ദുബായ്), ജിതിൻ ബാൽ, ജിഷ്ണു. മരുമക്കൾ: നീതു (മലമക്കാവ്), ശ്രീദേവി (പെരുമ്പിലാവ്). മൂന്ന് ദിവസം മുൻപാണ് ബാലന്റെ ജ്യേഷ്ഠൻ വേലായുധൻ കുഴഞ്ഞു വീണ് മരണപ്പെട്ടത്. ജ്യേഷ്ഠന്റെ മരണത്തിന്റെ ദുഃഖം മാറും മുൻപേ ബാലൻ കൂടി വിടവാങ്ങിയത് നാടിനെ ദുഃഖത്തിലാഴ്ത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.