കണ്ണൂര്‍: പയ്യന്നൂര്‍ കോളേജില്‍ ഹോളി ആഘോഷത്തിനിടെ വിദ്യാര്‍ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി. സീനിയര്‍-ജൂനിയര്‍ വിദ്യാര്‍ഥികളാണ് പരസ്പരം ഏറ്റുമുട്ടിയത്. വെള്ളിയാഴ്ച വൈകിട്ടു നടന്ന സംഘര്‍ഷത്തില്‍ ഒന്നാം വര്‍ഷ ഹിന്ദി വിദ്യാര്‍ഥി അര്ജുന് പരിക്കേറ്റു
. വാരിയെല്ലിന് പരിക്കേറ്റ അര്ജുന് പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.സീനിയര്‍ വിദ്യാര്‍ഥികളാണ് മര്‍ദ്ദിച്ചതെന്ന് അര്ജുന് പറഞ്ഞു. 25-ലധികം വിദ്യാര്‍ഥികള്‍ കൂട്ടമായാണ് അര്‍ജുനെ മര്‍ദിച്ചത്.
രണ്ടാം വര്‍ഷ വിദ്യാര്‍ഥികള്‍ക്കൊപ്പം നടന്നുവെന്ന് ആരോപിച്ചാണ് മര്‍ദനം എന്നാണ് അര്ജുന് പറയുന്നത്. അര്‍ജുന്റെ പരാതിയില്‍ പയ്യന്നൂര്‍ പോലീസ് കേസ് എടുത്തു. വിദ്യാര്‍ഥിയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രിയില്‍ നിന്നും ലഭിക്കുന്ന വിവരം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.