കൊല്ലത്ത് കഞ്ചാവുമായി കുലിസം ബീവി എക്‌സൈസിന്റെ പിടിയിൽ; മയക്കുമരുന്ന് ഗുളികൾ കൈവശം വച്ചിരുന്നൊരാൾ കൂടെ പിടിയിൽ

കൊല്ലം: അഞ്ചലിൽ ഒരു കിലോഗ്രാമിലധികം കഞ്ചാവുമായി അലയമൺ സ്വദേശിനി കുലിസം ബീവി എക്‌സൈസിന്റെ പിടിയിലായി.

അഞ്ചൽ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ മോനി രാജേഷ്.ആർ.വി യുടെ നേതൃത്വത്തിലാണ് കഞ്ചാവ് കണ്ടെടുത്തത്. എക്സൈസ് ഇൻസ്‌പെക്ടർ(ഗ്രേഡ്) ഷിബു പാപ്പച്ചൻ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ(ഗ്രേഡ്) പ്രദീപ്കുമാർ.ബി, പ്രിവന്റീവ് ഓഫീസർ അഭിലാഷ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ ഗിരീഷ് കുമാർ, ഷിബിൻ അസീസ്, അനന്തു, വനിത സിവിൽ എക്‌സൈസ് ഓഫീസർമാരായ ദീപ, മഹേശ്വരി, സിവിൽ എക്‌സൈസ് ഓഫീസർ ഡ്രൈവർ കണ്ണൻ സിഎൽ എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.
കൊല്ലത്ത് മയക്കുമരുന്ന് ഗുളികകൾ കൈവശം വച്ചയാളെ എക്സൈസ് അറസ്റ്റ് ചെയ്തു. കൊല്ലം മുണ്ടയ്ക്കൽ സ്വദേശി രാജീവ്(39 വയസ്) ആണ് 27.184 ഗ്രാം നൈട്രാസെപാം ഗുളികകൾ, 380 എണ്ണം ടൈഡോൾ ടാബ്‌ലറ്റുകൾ എന്നിവയുമായി അറസ്റ്റിലായത്. കൊല്ലം എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ പി.ശങ്കറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.
പാർട്ടിയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ(ഗ്രേഡ്) എ.ഷഹാലുദീൻ, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്)മാരായ ജ്യോതി , അനീഷ്, നാസർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ആസിഫ് അഹമ്മദ്, ഗോകുൽ ഗോപൻ, സാലിം.എസ്, വനിത സിവിൽ എക്‌സൈസ് ഓഫീസർ രാജി, സിവിൽ എക്‌സൈസ് ഓഫീസർ ഡ്രൈവർ വിശ്വനാഥൻ എന്നിവർ ഉണ്ടായിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !