എന്താണ് ഡോക്ടറല്‍ വിദ്യാര്‍ഥിനി രഞ്ജനി ശ്രീനിവാസന്‍ എന്ന വിദ്യാര്‍ത്ഥിനിയ്ക്ക് സംഭവിച്ചത്?

പഠിക്കാന്‍ പോയാല്‍ പഠിക്കണം, അല്ലെങ്കില്‍ ഇതുപോലെ തൂത്തു പെറുക്കി കയറ്റി വിടും. എന്താണ്  ഡോക്ടറല്‍ വിദ്യാര്‍ഥിനി രഞ്ജനി ശ്രീനിവാസന്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയ്ക്ക് സംഭവിച്ചത്?

ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി രഞ്ജനി

ഫലസ്തീന്‍ അനുകൂല പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തതിന് കൊളംബിയ സര്‍വകലാശാലയിലെ  വിദ്യാര്‍ഥികള്‍ക്കെതിരേ അമേരിക്ക നടപടിയെടുത്തിരുന്നു. 

കൊളംബിയ യൂണിവേഴ്‌സിറ്റിക്ക് നല്‍കിയിരുന്ന ഏകദേശം 400 മില്യണ്‍ യുഎസ് ഡോളറിന്റെ ഫെഡറല്‍ ഗ്രാന്റുകളും കരാറുകളും ഉടന്‍ റദ്ദാക്കുന്നതായി ട്രംപ് ഭരണകൂടം കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു. ജൂത വിദ്യാര്‍ഥികള്‍ക്കെതിരായ നിരന്തരമായ പീഡനങ്ങള്‍ക്കെതിരെ തുടര്‍ച്ചയായി നിഷ്‌ക്രിയത്വം എന്ന് ആരോപിച്ചാണ് ട്രംപ് ഭരണകൂടത്തിന്റെ നടപടി.

കഴിഞ്ഞവര്‍ഷം കൊളംബിയ സര്‍വകലാശാല കാംപസില്‍ നടന്ന പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയതിന് മഹ്‌മൗദ് ഖലീല്‍ എന്ന പൂര്‍വ വിദ്യാര്‍ഥി യു.എസില്‍ അറസ്റ്റിലായിരുന്നു. ഇയാളുടെ ഗ്രീന്‍ കാര്‍ഡും അധികൃതര്‍ റദ്ദാക്കി. ലെഖ കോര്‍ഡിയ എന്ന വിദ്യാര്‍ഥിനിയും പലസ്തീന്‍ അനുകൂല പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തതിന് യു.എസില്‍ അറസ്റ്റിലായിരുന്നു. 2024 ഏപ്രിലിലാണ് കോര്‍ഡിയയെ അറസ്റ്റ് ചെയ്തത്. 

ഇതിന് പിന്നാലെയാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി ഉള്‍പ്പെടെ നടപടി നേനേരിട്ടത്. യുഎസില്‍ ഫലസ്തീന്‍ അനുകൂല പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന വിദേശ വിദ്യാര്‍ഥികളെ നാടുകടത്തുന്നതിന്റെ ഭാഗം കൂടിയാണ് രഞ്ജനിയുടെ വിസ റദ്ദാക്കല്‍ നടപടി.

യുഎസ് വിദേശ ഭീകരസംഘടനയായി പ്രഖ്യാപിച്ച ഹമാസിനെ പിന്തുണയ്ക്കുന്ന പ്രവര്‍ത്തനങ്ങളില്‍ രഞ്ജനി ഭാഗമായെന്നാണ് അമേരിക്കയുടെ കണ്ടെത്തല്‍. ഹമാസിനെ പിന്തുണച്ചതിലൂടെ രഞ്ജനി അക്രമത്തെയും ഭീകരവാദത്തെയും പിന്തുണയ്ക്കുന്നുവെന്നാണ് യുഎസ് ആരോപിക്കുന്നത്. 

തീവ്രവാദികൾക്ക് വേണ്ടി ആസാദി  മുദ്രാ വാക്യം വിളിക്കുന്ന തമിഴ് നാട്ടുകരിയായ രഞ്ജനിയെയാണ് US പുറത്താക്കിയത്.. 

ആയിരക്കണക്കിന് ഡോളർ സ്റ്റെപൻ്റ് കൊടുത്ത് മെച്ചപ്പെട്ട വിദ്യാഭ്യാസവും  അതിലൂടെ സ്വന്തം രാജ്യത്തിൻ്റെ അല്ലങ്കിൽ മനുഷ്യരാശിയുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിക്കേണ്ട ഇവർ തീവ്രവാദികളെ പിൻതുണച്ച് US ൽ ചെന്ന് ആസാദി മുദ്രാവാക്യം മുഴക്കി .. 

ഫലമോ?  ഡോക്ടറൽ ഷിപ്പ് റദ്ദാക്കി ചവിട്ടി പുറത്താക്കുകയും ചെയ്തു. പലസ്തീന് വേണ്ടി ഉറഞ്ഞുതുള്ളി കൊളംബിയ സര്‍വ്വകലാശാല വളപ്പില്‍ 'ആ സാദി' മുദ്രാവാക്യം വിളിച്ച ഇവർക്ക് വേണ്ടി യുഎസ് കോടതിയില്‍ വക്കീലിനെ ഏര്‍പ്പെടുത്താന്‍ ഒരു സംഘടനയും മുന്നോട്ട് വന്നില്ല. രഞ്ജിനി ശ്രീനിവാസന്റെ സ്റ്റുഡന്‍റ് വിസ ട്രംപ് സര്‍ക്കാര്‍ റദ്ദാക്കിയപ്പോള്‍ രഞ്ജിനി ശ്രീനിവാസന്‍ ഒറ്റപ്പെടുകയായിരുന്നു. അതേസമയം പലസ്തീന്‍ അനുകൂല പ്രകടനത്തില്‍ പങ്കെടുത്ത ഖലീല്‍ എന്ന മറ്റൊരു ഗവേഷക വിദ്യാര്‍ത്ഥിക്ക് വേണ്ടി യുഎസ് കോടതിയില്‍ വാദിക്കാന്‍ മണിക്കൂറില്‍ ആയിരം ഡോളര്‍ ഫീസ് വാങ്ങുന്ന വക്കീലിനെ ചില സംഘടനകള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇവിടെ പലസ്തീന് വേണ്ടി വാദിക്കു കയും ഹിന്ദു വിരുദ്ധ നിലപാടുകള്‍ എടുക്കുകയും ചെയ്യുന്ന രഞ്ജിനി ശ്രീനിവാസന്‍ തീര്‍ത്തും ഒറ്റപ്പെട്ടു. മറ്റു ഗത്യന്തരമില്ലാതായപ്പോള്‍ അവര്‍ ഇന്ത്യയിലേക്ക്  മടങ്ങി.  ഹമാസ് അനുകൂല ലിബറല്‍ ആണ് രഞ്ജിനി ശ്രീനിവാസന്‍. ഇത്തരം പ്രവര്‍ത്തനങ്ങളുടെ പേരിലാണ് ട്രംപ് സര്‍ക്കാര്‍ രഞ്ജിനിയുടെ എഫ് വണ്‍ വിദ്യാര്‍ത്ഥി വിസ റദ്ദാക്കിയത്.  പക്ഷെ ആര്‍ക്കുവേണ്ടിയാണോ രഞ്ജിനി വാദിച്ചത് ആ പക്ഷത്തുള്ളവര്‍ ആരും രഞ്ജിനിക്ക് വേണ്ടി യുഎസ് കോടതിയില്‍ വാദിക്കാനുള്ള അഭിഭാഷകനെ ഏര്‍പ്പെടുത്താനുള്ള സാമ്ബത്തിക സഹായ വുമായി എത്തിയില്ലെന്നതാണ് വസ്തുത. ഇത് മനസ്സിലാക്കി വെയ്‌ക്കേണ്ട പാഠമാണ്.

ജിഹാദി-ലിബറല്‍ വിഭാഗത്തില്‍പ്പെട്ട ഒട്ടേറെ വിദ്യാര്‍ത്ഥികള്‍ ദല്‍ഹിയിലെ ജെ എന്‍യുവില്‍ നിന്നു നേരെ ഡോക്ടറേറ്റ് എടുക്കാന്‍ അമേരിക്കയിലും യൂറോപ്പിലും ഉള്ള സര്‍വ്വകലാശാലകളിലേക്ക് പോകുക പതിവാണ്. അതിനായി അവരെ സഹായിക്കുന്ന ചില ലോബികള്‍ ദല്‍ഹിയിലെ സര്‍വ്വകലാശാലകളിലും വിദേശ സര്‍വ്വകലാശാലകളിലും ഉണ്ട്. ഇവരുടെ അര്‍ബന്‍ നക്സല്‍ ചിന്താഗതി അമേരിക്കയിലെയും യൂറോപ്പിലേയും സര്‍വ്വകലാശാലകളില്‍ കൂടി പ്രചരിപ്പിക്കുക അതിനായി അവിടങ്ങളില്‍ പ്രവര്‍ത്തിക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം. പക്ഷെ ട്രംപ് അധികാരത്തില്‍ എത്തിയതോടെ അതിന് തിരിച്ചടി കിട്ടി ക്കൊണ്ടിരിക്കുകയാണ്. 2014 മുതല്‍ മോദി അധികാരത്തില്‍ എത്തിയതോടെ ഇന്ത്യയിലും അര്‍ബന്‍ നക്സല്‍ വിഭാഗത്തിന് തിരിച്ചടി കിട്ടിക്കൊണ്ടിരിക്കുകയാണ്. സ്റ്റുഡന്‍റ് വിസയില്‍ കഴിയുന്നവര്‍ ആ രാജ്യത്തിനെതിരായ രാഷ്‌ട്രീയനില പാടുകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കരുതെ ന്നാണ് നിയമം. പക്ഷെ ജോ ബൈഡനും ഡെമോക്രാറ്റ് പാര്‍ട്ടിയും ഭരിയ്‌ക്കുമ്ബോള്‍ ഇതെല്ലാം ലിബറല്‍ പ്രവര്‍ത്തനങ്ങളായാണ് കണ്ടിരുന്നത്. എന്നാല്‍ അര്‍ബന്‍ നക്സലുകളോട് അശേഷം ക്ഷമിക്കേണ്ട എന്ന സീറോ ടോളറന്‍സ് നയമാണ് ട്രംപിന് ഉള്ളത്. അതാണ് രഞ്ജിനി ശ്രീനി വാസന്റെ വിസ റദ്ദാക്കലിന് പിന്നില്‍.

സുരക്ഷാ ആശങ്കയെ തുടര്‍ന്നാണ് രഞ്ജനിയുടെ വിസ റദ്ദാക്കുന്നതെന്നാണ് യുഎസ് ഹോംലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്മെന്റിന്റെ വിശദീകരണം. അതേസമയം രഞ്ജനിയുടെ യാത്രയ്ക്ക് മുന്‍പുള്ള വീഡിയോ ദൃശ്യങ്ങള്‍ ഒഴികെ ആരോപണവിധേയമായ പ്രവര്‍ത്തനങ്ങളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഡിഎച്ച്എസ് പുറത്തുവിട്ടിട്ടില്ല. കൂടാതെ ഈ വിഷയത്തില്‍ രഞ്ജനയുടെ പ്രതികരണവും ഇതുവരെ ലഭ്യമായിട്ടില്ല.

ആരോപണത്തെ തുടര്‍ന്ന് മാര്‍ച്ച് അഞ്ചിനാണ് രഞ്ജനിയുടെ വിസ റദ്ദാക്കിയത്. പിന്നാലെ മാര്‍ച്ച് 11 പതിനൊന്നിനാണ് വിദ്യാര്‍ത്ഥിനി നാട്ടിലേക്ക് മടങ്ങിയത്. കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ (സിബിപി) ഹോം ആപ്പ് ഉപയോഗിച്ചാണ്  രഞ്ജനി ശ്രീനിവാസന്‍ സ്വമേധയാ രാജ്യം വിട്ടത്.

മികച്ച അക്കാദമിക നിലവാരമുള്ള രഞ്ജനി കൂടൂതല്‍ സാധ്യതകള്‍ തേടിയാണ് വിദേശ പഠനത്തിന് ഹാര്‍വാര്‍ഡിലെത്തുന്നത്. ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് വിദേശ പഠനത്തിന് അവസരം നല്‍കുന്നതിനുള്ള ഇന്‍ലാക്സ് സ്‌കോളര്‍ഷിപ്പും രഞ്ജിനി നേടിയിട്ടുണ്ട്.

അതായത് നമ്മുടെ നാട്ടില്‍ പ്രക്ഷോഭങ്ങള്‍ നയിക്കുന്ന പോലെ അല്ല,  വിസ എടുത്തു പോയ രാജ്യത്തെ നിയമങ്ങള്‍ അനുസരിച്ച് പെരുമാറണം. ഓരോ രാജ്യവും വിസ നല്‍കുന്നത് ഓരോ കാര്യങ്ങള്‍ ചെയ്യാന്‍ ആണ്, അത് സന്ദര്‍ശിക്കാന്‍ ആകും അല്ലെങ്കില്‍ പഠിക്കാന്‍ ആകും അല്ലെങ്കില്‍ ജോലിയ്ക്ക് ആകും. എന്നാല്‍ സ്ഥിര താമസം അല്ലാത്ത ഏതു വിസയും ഇതുപോലെ എപ്പോഴും നടപടി ക്രമങ്ങള്‍ പാലിച്ചു വേണം കഴിയാന്‍. അല്ലാത്തപക്ഷം ഇതുപോലെ തിരിച്ചു വിടും. അതാണ്‌ ഇപ്പോള്‍ ഇന്ത്യ യില്‍ നിന്നും പഠിക്കാന്‍ പോയ വിദ്യാര്‍ത്ഥിനിയ്ക്ക് സംഭവിച്ചത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !