തപാൽ വഴി അയയ്ക്കുന്ന മരുന്നുകളുടെ പാക്കേജിന് പ്രത്യേക ക്യുആർ കോഡ്.
ലഹരിക്കടത്തിന് തടയിടാനായി ഓൺലൈൻ ഡെലിവറി ആപ്പിലൂടെയും തപാൽ വഴിയും അയയ്ക്കുന്ന മരുന്നുകളുടെ പാക്കേജിന് പ്രത്യേക ക്യുആർ കോഡ് ഏർപ്പെടുത്താൻ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനം. ഇത്തരം പാക്കേജുകൾ ട്രാക്ക് ചെയ്യുന്നതിനും നിരീക്ഷിക്കുന്നതിനുമായി പോർട്ടൽ തുടങ്ങാനും കേന്ദ്രം തീരുമാനിച്ചു
മരുന്ന് നിർമ്മാതാക്കൾക്ക് പ്രത്യേകം ക്യുആർ കോഡ് ഏർപ്പെടുത്തി ഈ ക്യു ആർ കോഡ് മരുന്ന് പാക്കേജുകളിൽ പതിപ്പിക്കാനാണ് നിർദ്ദേശം നൽകുക. മരുന്ന് വ്യാപാരത്തിന്റെ മറവിൽ നടക്കുന്ന ലഹരിക്കടത്ത് തടയുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നൽകിയ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനം.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന 300 ബ്രാന്‍ഡുകളുടെ മരുന്നുകളിലാണ് ആദ്യഘട്ടത്തില്‍ QR അല്ലെങ്കില്‍ ബാര്‍കോഡ് പതിക്കുകാൻ നിർദ്ദേശം നൽകിയിരുന്നത്.
ഇതിന് പിന്നാലെയാണ് ലഹരിക്കടത്തിന് തടയിടാനായി ഓൺലൈൻ ഡെലിവറി ആപ്പിലൂടെയും തപാൽ വഴിയും അയയ്ക്കുന്ന മരുന്നുകളുടെ പാക്കേജിന് പ്രത്യേക ക്യുആർ കോഡ് ഏർപ്പെടുത്താൻ ആഭ്യന്തര മന്ത്രാലയം നൽകിയ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ആരോഗ്യ മന്ത്രാലയം തീരുമാനിച്ചത്.
വ്യാജ മരുന്നുകളുടെ വില്‍പ്പന തടയുന്നതിന്‍റെ ഭാഗമായി മരുന്നുകളുടെ പാക്കറ്റുകളില്‍ ബാര്‍ കോഡുകളോ ക്യു ആര്‍ കോഡുകളോ പതിപ്പിക്കണമെന്ന് മരുന്ന് നിര്‍മ്മാതാക്കള്‍ക്ക് കേന്ദ്ര സർക്കാർ നേരത്തെ തന്നെ നിർദ്ദേശം നൽിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.