ന്യൂസിലാൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്‌സൺ ഇന്ത്യയിലെത്തും. മാർച്ച് 16 മുതൽ 20 വരെ ക്രിസ്റ്റഫർ ലക്‌സൺ ഇന്ത്യയിൽ ഉണ്ടാകും.
ക്രിസ്റ്റഫർ ലക്‌സൺ ന്യൂസിലാൻഡ് ബിസിനസ് രംഗത്തെ പ്രമുഖരടങ്ങിയ ഒരു വലിയ പ്രതിനിധി സംഘത്തോടൊപ്പമാണ് ഇന്ത്യയിലേക്കു പോകുന്നത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും,
ഈ യാത്രയിൽ ന്യൂഡൽഹിയും മുംബൈയും അദ്ദേഹം സന്ദർശിക്കും. മൂന്ന് രാത്രികൾ ദേശീയ തലസ്ഥാനമായ ഡൽഹിയിലും ഒരു രാത്രി ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിലും ക്രിസ്റ്റഫർ ലക്‌സൺ ചിലവഴിക്കും.
ഒരു ന്യൂസിലൻഡ് പ്രധാനമന്ത്രി ഇതുവരെ സഞ്ചരിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ പ്രതിനിധി സംഘങ്ങളെ ഉൾപ്പെടുത്തിയാണ് ഈ യാത്ര. മുതിർന്ന ന്യൂസിലാൻഡ് ബിസിനസ്സ് നേതാക്കൾ, പ്രമുഖ കിവി ഇന്ത്യക്കാരുടെ ഒരു കമ്മ്യൂണിറ്റി പ്രതിനിധി സംഘം, പാർലമെന്റിലുടനീളമുള്ള പ്രതിനിധികൾ, ടൂറിസം, ഹോസ്പിറ്റാലിറ്റി, വ്യാപാരം, നിക്ഷേപം എന്നിവയുടെ മന്ത്രിമാർ എന്നിവരും ഈ യാത്രയിൽ ഉൾപ്പെടുന്നു.
ഈ സന്ദർശനം നല്ലൊരു മാറ്റത്തെ സൂചിപ്പിക്കുന്നുണ്ട്. ദീർഘകാലാടിസ്ഥാനത്തിലുള്ള ഒരു ബന്ധമാണ് ഇന്ത്യയുമായി ന്യൂസിലാൻഡ് ആഗ്രഹിക്കുന്നത്. വ്യാപാര ഇടപാടുകൾ മാത്രമല്ല, കാർഷിക സാങ്കേതികവിദ്യ, ബഹിരാകാശം, സിനിമ, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലുടനീളമുള്ള ഇടപെടൽ ഇതിൽപ്പെടുന്നു.
മാർച്ച് 17 ന് നടക്കുന്ന ഇന്ത്യയുടെ ജിയോപൊളിറ്റിക്സ്, ജിയോ-ഇക്കണോമിക്സ് സമ്മേളനമായ "റെയ്‌സിന ഡയലോഗിന്റെ" ഉദ്ഘാടന സെഷനിൽ അദ്ദേഹം മുഖ്യപ്രഭാഷണം നടത്തും. യൂറോപ്യൻ അല്ലാത്ത ഒരു നേതാവ് നടത്തുന്ന ആദ്യത്തെ പ്രസംഗമായിരിക്കും ഇത്.
2023 ലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഇന്ത്യയുമായി ഒരു വ്യാപാര കരാർ അന്തിമമാക്കുമെന്ന് ക്രിസ്റ്റഫർ ലക്‌സൺ പ്രതിജ്ഞയെടുത്തിരുന്നു. തിങ്കളാഴ്ച നടന്ന ഒരു വാർത്താ സമ്മേളനത്തിൽ, ഇന്ത്യയുമായി ഒരു വ്യാപാര കരാർ ഉറപ്പിക്കുമെന്ന തന്റെ വാഗ്ദാനം ലക്‌സൺ വീണ്ടും എടുത്തു പറഞ്ഞു.
ഇന്ത്യയുമായുള്ള നല്ലൊരു വ്യാപാര ബന്ധം വളർത്തിയെടുക്കുന്നതിൽ മുൻ ലേബർ പാർട്ടി പരാജയപ്പെട്ടതായി ലക്‌സൺ പറയുകയും ചെയ്തു. ഇതിനോടകം തന്നെ വളരെയധികം ശ്രദ്ധ ആകർഷിക്കുന്ന ഒരു യാത്രയായി ഇത് മാറിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.