പോർട്ട് ലൂയിസ്: മൗറീഷ്യസിലേക്കുള്ള രണ്ട് ദിവസത്തെ സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച ന്യൂഡൽഹിയിലേക്ക് പുറപ്പെട്ടു.
മൗറീഷ്യസിന്റെ പരമോന്നത ദേശീയ അവാർഡ് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ലഭിച്ചു. ദ്വീപ് രാഷ്ട്രവുമായി എട്ട് ധാരണാപത്രങ്ങളിൽ ഒപ്പുവച്ചു. അതിന്റെ നേതൃത്വവുമായുള്ള വിവിധ ഉഭയകക്ഷി ബന്ധങ്ങളെക്കുറിച്ച് ചർച്ച ചെയ്തു. ചൊവ്വാഴ്ച മുതൽ പ്രധാനമന്ത്രി മോദി ദ്വീപ് രാഷ്ട്രത്തിൽ രണ്ട് ദിവസത്തെ സംസ്ഥാന സന്ദർശനത്തിലായിരുന്നു.
ദ്വിദിന സന്ദര്‍ശനത്തിനായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി മൗറീഷ്യസിലെത്തിയത്. എയര്‍പോര്‍ട്ടില്‍ ഊഷ്മളമായ സ്വീകരണമാണ് അദ്ദേഹത്തിന് ലഭിച്ചത്. 2015ലാണ് ഏറ്റവുമൊടുവിലായി അദ്ദേഹം മൗറീഷ്യസ് സന്ദര്‍ശിച്ചത്. മൗറീഷ്യസ് പ്രധാനമന്ത്രി നവീന്‍ചന്ദ്ര രാംഗൂലം മോദിയെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു.
കൂടാതെ മൗറീഷ്യസിന്റെ പരമോന്നത ബഹുമതിയും പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് സമ്മാനിച്ചു . ഒരു വിദേശരാജ്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് നല്‍കുന്ന 21-ാമത് അന്താരാഷ്ട്ര പുരസ്‌കാരമാണിത്.
മൗറീഷ്യസ് പ്രധാനമന്ത്രി നവീന്‍ചന്ദ്ര രാംഗൂലമാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ദി ഗ്രാന്‍ഡ് കമാന്‍ഡര്‍ ഓഫ് ദി ഓര്‍ഡര്‍ ഓഫ് ദി സ്റ്റാര്‍ ആന്‍ഡ് കീ ഓഫ് ദി ഇന്ത്യന്‍ ഓഷ്യന്‍ ബഹുമതിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ലഭിക്കുന്നത്. ഈ ബഹുമതി നേടുന്ന ആദ്യ ഇന്ത്യാക്കാരനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി.
മൗറീഷ്യസിലെ ഏറ്റവും ഉയര്‍ന്ന ബഹുമതിയാണ് ഓര്‍ഡര്‍ ഓഫ് ദി സ്റ്റാര്‍ ആന്‍ഡ് കീ ഓഫ് ദി ഇന്ത്യന്‍ ഓഷ്യന്‍ പുരസ്‌കാരം. രാജ്യത്തിനും ജനങ്ങള്‍ക്കും നല്‍കുന്ന അസാധാരണ സേവനത്തിനാണ് ഈ പുരസ്‌കാരം നല്‍കുന്നത്. ഈ പുരസ്‌കാരം ലഭിക്കുന്ന അഞ്ചാമത്തെ വിദേശപൗരനാണ് നരേന്ദ്ര മോദിയെന്ന് നവീന്‍ചന്ദ്ര രാംഗൂലം പറഞ്ഞു.
ദിദ്വിന സന്ദര്‍ശനത്തിന്റെ ഭാഗമായി മൗറീഷ്യസിലെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ പ്രധാന തീര്‍ത്ഥാടന കേന്ദ്രമായ ഗംഗാ തലാവോ സന്ദര്‍ശിച്ചു. മൗറീഷ്യസിലെ ഏറ്റവും പ്രധാനപ്പെട്ട ഹിന്ദു തീര്‍ത്ഥാടന കേന്ദ്രമാണ് ഗംഗാ തലാവോ. ആത്മീയതയുടെയും സാംസ്‌കാരിക പൈതൃകത്തിന്റെയും പ്രതീകമായി മാറിയ പുണ്യകേന്ദ്രം കൂടിയാണിത്.
മൗറീഷ്യസിലെ ഗംഗാ തലാവോയിൽ മോദി പ്രാർത്ഥനകൾ അർപ്പിക്കുകയും പ്രയാഗ്‌രാജിലെ മഹാകുംഭമേളയിൽ ത്രിവേണി സംഗമത്തിൽ നിന്നുള്ള പുണ്യജലം നിമജ്ജനം ചെയ്യുകയും ചെയ്തു.
അതിനുമുമ്പ്, ഇരു രാജ്യങ്ങളും തങ്ങളുടെ ബന്ധങ്ങളെ "മെച്ചപ്പെട്ട തന്ത്രപരമായ പങ്കാളിത്തത്തിലേക്ക്" ഉയർത്തുകയും വ്യാപാരം, സമുദ്ര സുരക്ഷ എന്നിവയുൾപ്പെടെ നിരവധി മേഖലകളിലെ സഹകരണം വർദ്ധിപ്പിക്കുന്നതിനായി എട്ട് കരാറുകളിൽ ഒപ്പുവയ്ക്കുകയും ചെയ്തു,
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.