കോതമംഗലം: പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് വിരാമമായി കോതമംഗലത്ത് നിന്ന് ഇടമലയാര്‍ വഴി പൊങ്ങിന് ചുവട്ടിലേക്ക് ബസ് സര്‍വ്വീസ് 22-3-2025 മുതല്‍ ആരംഭിച്ചു.
കുട്ടമ്പുഴ-കോതമംഗലം കെ എസ് ആര് ടി സി ഡിപ്പോയില്‍ നിന്നും നിന്നുമുള്ള പൊങ്ങച്ചുവട് ആദിവാസി കുടിയിലേക്കുള്ള ആദ്യ കെ.എസ്.ആർ.ടി.സി ബസ് സർവീസ് വൈശാലി ഗുഹ കടക്കുന്നു.
താളും കണ്ടം, പൊങ്ങന്‍ചുവട് ആദിവാസി ഊരുകളിലേക്കു പോകുന്നതിനുള്ള ഏക വഴിയാണ് ഇടമലയാര്‍ ഡാമില്‍ കൂടിയുള്ള ഈ റൂട്ട്. ഇടമലയാര്‍ ഡാം നിര്‍മാണ സമയത്ത് പാറമടയില്‍ നിന്നും ക്രെഷറിലെക്ക് സാധനങ്ങള്‍ എത്തിക്കുന്നതിന് വേണ്ടി നിര്‍മിച്ച ടണല്‍, വൈശാലി സിനിമയുടെ ഷൂട്ടിംഗ് നടന്നതോടെയാണ് വൈശാലി ഗുഹ എന്നറിയപ്പെടാന്‍ തുടങ്ങിയത്. ഇടുക്കി ഡാമിലെ കുറവന്‍ മലയിലും മറ്റൊരു വൈശാലി ഗുഹ ഉണ്ട്. ഭരതന് സംവിധാനം ചെയ്ത വൈശാലി സിനിമയുടെ പ്രധാനഭാഗങ്ങള്‍ ചിത്രീകരിച്ചത് ഈ രണ്ടു ഗുഹകളിലുമായിട്ടാണ്.
ഇടമലയാര്‍ ഡാം സന്ദര്‍ശിക്കാന്‍ അനുമതി ഉള്ളവര്‍ക്കും , ഔദ്യോഗിക ആവശ്യമുള്ളവര്‍ക്കും, പൊങ്ങന്‍ ചുവട്, താളുംകണ്ടം കോളനിയില്‍ താമസിക്കുന്നവര്‍ക്കും മാത്രമാണ് ഈ വഴി സഞ്ചരിക്കാന്‍ അനുമതി ഉണ്ടായിരുന്നത്. രൂക്ഷമായ കാട്ടാനശല്യമുള്ള വഴിയും ആണിത്. പുതിയ ബസ് റൂട്ട് വരുന്നതോടെ സഞ്ചാരികള്‍ക്ക് ഇടമലയാര്‍ ഡാം കാണുന്നതിനും, പവര്‍ ഹൗസ് പുറമേ നിന്ന് കാണുന്നതിനുമുള്ള അവസരമാണ് ലഭിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.