കോഴിക്കോട് : കോഴിക്കോട് നവവധുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചേലിയ സ്വദേശി ആര്‍ദ്ര ബാലകൃഷ്ണൻ (24 ) ആണ് മരിച്ചത്.
ഇന്നലെ രാത്രിയോടെയാണ് പയ്യോളി സ്വദേശിയായ ഭര്‍ത്താവ് ഷാനിന്റെ വീട്ടിലെ കുളിമുറിയില്‍ ആർദ്രയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.രാത്രി എട്ട് മണിയോടെ കുളിക്കാൻ പോയ ആർദ്രയെ 9 മണിയായിട്ടും കാണാതായതോടെ അന്വേഷിച്ച് ചെന്നപ്പോള്‍ കുളിമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നാണ് ഭർതൃവീട്ടുകാർ പറയുന്നത്.ഈ വർഷം ഫെബ്രുവരി 2 നായിരുന്നു ഷാനിന്റെയും ആർദ്രയുടേയും വിവാഹം. സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് യുവതിയുടെ അമ്മാവൻ അരവിന്ദൻ ആവശ്യപ്പെട്ടു.കോഴിക്കോട്ട് നവവധു ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍
0
ശനിയാഴ്ച, മാർച്ച് 01, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.