കോഴിക്കോട്: വീട്ടിലെ വിറകുപുരയില്‍ നിന്ന് വിറക് എടുക്കുന്നതിനിടയില്‍ പാമ്പ് കടിയേറ്റ് മധ്യവയസ്ക മരിച്ചു.
മങ്ങാട് കൂട്ടാക്കില്‍ ദേവി(61) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് ആറ് മണിയോടെയായിരുന്നു അപകടം.വീട്ടിലെ ആവശ്യത്തിന് വിറക് പുരയില്‍ നിന്ന് വിറക് എടുക്കുന്നതിനിടയില്‍ പാമ്പ് കടിക്കുകയായിരുന്നു. ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പിതാവ്: ചെക്കിണി കുന്നുമ്മല്‍. അമ്മ: നാരായണി. ഭര്‍ത്താവ്: ബാലന് കൊല്ലരുതൊടികയില്‍. മക്കള്‍: വിനോദ്, ബിന്ദു, ബിനീഷ്. സംസ്കാരം ഇന്ന് വീട്ടുവളപ്പില്‍ നടക്കും.ശ്രദ്ധിച്ചില്ലെങ്കിൽ നാളെ നിങ്ങളാകാം:വിറകെടുക്കുന്നതിനിടയില്‍ പാമ്പ് കടിയേറ്റ വീട്ടമ്മ മരിച്ചു
0
തിങ്കളാഴ്ച, മാർച്ച് 03, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.