കാർഷിക മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും, വന്യജീവി ആക്രമണങ്ങളിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കുന്നതിനും കടൽ മത്സ്യമേഖലകളെ സംരക്ഷിക്കുന്നതിനുമുള്ള രാഷ്ട്രീയ പ്രസ്ഥാനമാണ് കേരള കോൺഗ്രസ് (എം) എന്ന് ജോസ്.കെ.മാണി അഭിപ്രായപ്പെട്ടു.
പാലാ നിയോജക മണ്ഡലത്തിൽ കെ.എം.മാണി എം.എൽ .എ തുടങ്ങി വെച്ച ജനോപകാര പദ്ധതികൾ എല്ലാം പൂർത്തിയാക്കാൻ പാലാ നിയോജക മണ്ഡലത്തിലെ എല്ലാ ജനങ്ങളും കേരള കോൺഗ്രസ് (എം) നോടൊപ്പം നില്ക്കണം എന്ന് ജോസ്.കെ.മാണി എം.പി ആവശ്യപ്പെട്ടു.പാലാ നിയോജക മണ്ഡലത്തിലെ മലയോര മേഖലയുടെ വികസന പദ്ധതികൾ ആയ റോഡുകളും ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽകല്ല് ടൂറിസം പദ്ധതികൾക്ക് തുടക്കം കുറിച്ചതും വിദ്യാഭ്യാസ മേഖലയിലും തൊഴിൽ മേഖലയിലും, കാർഷിക മേഖലയിലും, വൈദ്യശാസ്ത്ര മേഖലയിലും, ടൂറിസം മേഖലയിലും വലിയ മുന്നേറ്റം പാലാ മണ്ഡലത്തിൽ നടപ്പാക്കാൻ കഴിഞ്ഞതും ഈ രാഷ്ട്രീയ പാർട്ടിയുടെ ശ്രമഫലമാണ്.ജനങ്ങളോടൊപ്പം നിൽക്കുന്ന രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ ജനങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കുവാൻ അടുത്ത തെരഞ്ഞെടുപ്പിൽ നമ്മുക്ക് ഒരുമിച്ച് നിൽക്കണം എന്ന് കേരള കോൺഗ്രസ് (എം) മേലുകാവ് മണ്ഡലം കൺവൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജോസ്.കെ.മാണി M P.കേരള കോൺഗ്രസ് (എം) മേലുകാവ് മണ്ഡലം പ്രസിഡൻ്റ് റ്റിറ്റോ. റ്റി.മാത്യൂ അധ്യക്ഷത വഹിച്ച യോഗത്തിൽ ജോസ്.കെ.മാണി M P മണ്ഡലം കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയും മുതിർന്ന പാർട്ടി പ്രവർത്തകരെ ആദരിക്കുകയും യോഗത്തിൽ പ്രെഫസർ ലോപ്പസ് മാത്യൂ, ബേബി ഉഴുത്തുവാൽ, റ്റോബിൻ.കെ.അലക്സ്, സാജൻ തൊടുക,സണ്ണി മാത്യൂ, ജെറ്റോ ജോസ്, അലക്സ് . റ്റി.ജോസഫ്, മനേഷ് കല്ലറയ്ക്കൽ, ജോൺസൺ പാമ്പയ്ക്കൽ, അനീഷ് ഗോപാലൻ, ജോൺ ജോസഫ് തെക്കേക്കണ്ടം, എ.കെ ഗോപി അരിയ്ക്കൽ, അബു മാത്യു, ആലീസ് ജോസ് എന്നിവർ പ്രസംഗിച്ചു.കേരളത്തിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ കർഷകരോടൊപ്പം നിൽക്കുന്ന ഏക രാഷ്ട്രീയ പ്രസ്ഥാനമാണ് കേരള കോൺഗ്രസ് (എം) എന്ന് ജോസ്.കെ.മാണി M P
0
തിങ്കളാഴ്ച, മാർച്ച് 03, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.