വാട്ടർ ഫോർഡ് : ഇന്ത്യൻ വനിതകൾക്ക് എക്കാലവും ഓർത്തിരിക്കാൻ പറ്റുന്ന ഒരു ദിവസമായി മാറാൻ പോവുകയാണ് നാളെ ശനിയാഴ്ച.
ഇൻ്റർനാഷ്ണൽ വിമൻസ്ഡേ 2025 presented by VISWAS, വാട്ടർഫോർഡിലെ ഇന്ത്യൻ വനിതകളുടെ എറ്റവും വലിയ സംഘടനയായ ജ്വാല അതി വിപുലമായ സ്റ്റേജ് ഷോയോടുകൂടി അണിയിച്ചൊരുക്കുകയാണ് .
കഴിഞ്ഞ 2 ആഴ്ച ആയി നടത്തപെട്ട വിവിധ മത്സരങ്ങളുടെ സമ്മാനദാനവും ഈ വേദിയിൽ വച്ച് നടത്തപ്പെടുന്നു. ഈ ആഘോഷ സായാഹ്നത്തിൽ നമ്മോടൊപ്പം മലയാളത്തിന്റെ പ്രിയ യുവ നടി "എസ്തർ അനിലും" എത്തുന്നു
മികച്ച വനിതാ സംരംഭകയും കേരളസർക്കാരിൻ്റെ Outstanding Manufacturing Award & Outstanding Exporter Award 2024 ജേതാവുമായ Viswas ഫുഡ്സ്ന്റെ M. D ബിജി സോണിയെ ഈ വേദിയിൽ ആദരിക്കുന്നു .
മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി ഈ വർഷം വിമൻസ്ഡേ കുടുംബത്തോടൊപ്പമാണ് ആഘോഷിക്കുന്നത്. കുട്ടികളുടെ ഫാൻസിഡ്രസ് മത്സരവും വിവിധ പ്രായ ഗ്രൂപ്പുകളിലെ വനിതകളുടെയും, കുഞ്ഞുങ്ങളുടെയും ഡാൻസ് മത്സരവും കൊണ്ട് നയന മനോഹരമാവും ഈ സായാഹ്നം.
കുടുംബസംഗമത്തിന് മാറ്റ് കൂട്ടാൻ ഗാനമേള, ഫുഡ് സ്റ്റാൾ, വസ്ത്ര സ്റ്റാൾ, Deserts stall എന്നിവ ഉണ്ടാവും. Samsung Tab S6 Lite ഉൾപ്പെടടെ ആകർഷകമായ 18 ൽ ഏറെ സമ്മാനങ്ങളും Raffle Prizes ലൂടെ നിങ്ങളെ കാത്തിരിക്കുന്നു.
March 29 ന് വൈകുന്നേരം 4.30 മുതൽ 8.30 വരെ വാട്ടർഫോർഡിലെ Elite Event Hall ൽ വച്ചാണ് നമ്മുടെ കൂടിച്ചേരൽ. ഈ ആഘോഷത്തിലേക്ക് വാട്ടർഫോർഡിലെ ഇന്ത്യൻ വനിതകളുടെ എറ്റവും വലിയ സംഘടനയായ ജ്വാല ഏവരേയും സകുടുംബം ഒരിക്കൽ കൂടി സ്വാഗതം ചെയ്യുന്നു.
വാര്‍ത്ത: Jwala Team.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.