ഹൈടെക് ഗാഡ്‌ജെറ്റുകളാലും സെല്‍ഫ് ഡ്രൈവിംഗ് കാറുകളാലും ചുറ്റപ്പെട്ട ഒരു ആധുനിക യുഗത്തിലേക്ക് നമ്മുടെ ലോകം മാറിക്കഴിഞ്ഞെങ്കിലും മനുഷ്യമാംസം ഭക്ഷിക്കുന്നത് പോലുള്ള ഭയാനകമായ സമ്പ്രദായങ്ങള്‍ പിന്തുടരുന്ന ഒരു വിഭാഗം ആളുകള്‍ ഇപ്പോഴും ലോകത്തിന്‍റെ പലഭാഗത്തും ഉണ്ട്.
ലോകത്തിലെ ഏറ്റവും അപകടകാരികളായ മനുഷ്യർ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇവർ, അസ്മത്ത് ഗോത്ര വിഭാഗക്കാരാണ് എന്നാണ് പറയപ്പെടുന്നത്. ഇന്തോനേഷ്യയിലെ തെക്കൻ പപ്പുവ പ്രവിശ്യയിലാണ് ഇവർ താമസിക്കുന്നത്.നരഭോജികളായ ഇവർ തങ്ങളുടെ പൂർവികരുടെ ആത്മാക്കളെ തൃപ്തിപ്പെടുത്താനാണ് ഇത്തരത്തില്‍ ഒരു ജീവിതരീതി പിന്തുടരുന്നത് എന്നാണ് പറയപ്പെടുന്നത്. എഡി 1623 -ല്‍ യൂറോപ്യന്മാരാണ് അസ്മത്ത് ഗോത്രങ്ങളെ ആദ്യമായി കണ്ടെത്തിയത്.
മറ്റ് ഗോത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി, നരഭോജനം നടത്തുകയും ശത്രുക്കളുടെ തലയോട്ടി സ്വയം അലങ്കാരവസ്തുക്കളായി ഇവർ ഉപയോഗിക്കുകയും ചെയ്യുന്നു. മനുഷ്യരുടെ തലയോട്ടികള്‍ ഇവരുടെ പരമ്പരാഗത വസ്ത്രത്തിന്‍റെ ഭാഗമാണ്.മനുഷ്യമാംസം കഴിക്കുന്നത് അസ്മത്ത് ഗോത്രത്തിന് ഭക്ഷണ സ്രോതസ്സെന്നതിലുപരി ഒരു മതപരമായ ചടങ്ങാണ് എന്നതാണ് ശ്രദ്ധേയം. വിശ്വാസമനുസരിച്ച്, പൂർവ്വികരുടെ ആത്മാക്കളെ തൃപ്തിപ്പെടുത്തുന്നതിന് മനുഷ്യമാംസം കഴിക്കുന്നത് പ്രധാനമാണ്. തലയോട്ടികള്‍ ആഭരണമായി ധരിക്കുന്നതിന് പുറമേ ഈ ഗോത്രവാസികള്‍ അവരുടെ ശത്രുക്കളുടെ പൊള്ളയായ തലയോട്ടി ഭക്ഷണം പാകം ചെയ്യാൻ ഉപയോഗിക്കുമത്രേ.
വീടുകള്‍ അലങ്കരിക്കുന്നത് പോലുള്ള നിരവധി പ്രവർത്തനങ്ങള്‍ക്കും ഇവർ ശത്രുക്കളുടെ അവശിഷ്ടങ്ങള്‍ ഉപയോഗിക്കുന്നു. മരിച്ചവരുടെ അവശിഷ്ടങ്ങള്‍ സംരക്ഷിക്കുന്നത് ശക്തി നല്‍കുമെന്നാണ് ഇവരുടെ വിശ്വാസം. 1961-ല്‍, അന്നത്തെ ന്യൂയോർക്ക് ഗവർണർ നെല്‍സണ്‍ റോക്ക്ഫെല്ലറുടെ 23-കാരനായ മകൻ മൈക്കല്‍ റോക്ക്ഫെല്ലറെ കാണാതായി.പലവിധത്തില്‍ തിരച്ചില്‍ നടത്തിയിട്ടും യാതൊരുവിധ വിവരവും കിട്ടിയില്ല. അസ്മത് ഗോത്രവർഗക്കാരാണ് റോക്ക്ഫെല്ലറെ കൊന്നതെന്നാണ് ഇന്നും കരുതപ്പെടുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.