ആറാം തവണയും യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് പലിശ നിരക്കുകൾ കുറച്ചു;

ജൂണിനുശേഷം ആറാം തവണയും ഇ.സി.ബി നിക്ഷേപ നിരക്ക് 2.5% ആയി കുറച്ചു. ഈ വര്‍ഷം ഇത് രണ്ടാം തവണയും, 2024 ജൂണിന് ശേഷം ഇത് ആറാം തവണയുമാണ് സെന്‍ട്രല്‍ ബാങ്ക് പലിശനിരക്ക് കുറയ്ക്കുന്നത്. 

യൂറോസോണിലെ പണപ്പെരുപ്പം നിയന്ത്രിക്കുക എന്ന ഉദ്ദേശ്യത്തോടെയായിരുന്നു നേരത്തെ പലിശനിരക്ക് പടിപടിയായി കൂട്ടിയത്. പലിശനിരക്ക് 2023-ല്‍ റെക്കോര്‍ഡായ 4 ശതമാനത്തില്‍ എത്തുകയും ചെയ്തിരുന്നു. റഷ്യയുടെ ഉക്രെയിന്‍ അധിനിവേശത്തെത്തുടര്‍ന്ന് ഭക്ഷ്യവസ്തുക്കള്‍ക്കും, ഊര്‍ജ്ജത്തിനുമുണ്ടായ അസാമാന്യമായ വിലക്കയറ്റം തടയുകയായിരുന്നു പ്രധാന ലക്ഷ്യം.

ഈ വർഷം പണപ്പെരുപ്പം 2.3% ആയി കാണപ്പെട്ടു, മൂന്ന് മാസം മുമ്പ് കണ്ട 2.1% ൽ നിന്ന് ഇത് കൂടുതലായിരുന്നു. എന്നിരുന്നാലും, യൂറോ മേഖലയിലെ പണപ്പെരുപ്പം കുറയുന്നത് ട്രാക്കിൽ തന്നെ തുടരുകയാണെന്നും 2026 ന്റെ തുടക്കത്തോടെ പണപ്പെരുപ്പം ഏകദേശം 2% എന്ന ലക്ഷ്യത്തിലെത്തുമെന്നും

പലിശനിരക്കിലുണ്ടായ ഈ കുറവ് ട്രാക്കര്‍ മോര്‍ട്ട്‌ഗേജ് എടുത്തിട്ടുള്ളവര്‍ക്ക് കാര്യമായും ഗുണം ചെയ്യും. വേര്യബിള്‍ റേറ്റ് മോര്‍ട്ട്‌ഗേജ് എടുത്തിട്ടുള്ളവരുടെ തിരിച്ചടവും കുറയും.  ഈ വര്‍ഷം തന്നെ വീണ്ടും പലിശനിരക്ക് കുറയ്ക്കല്‍ നടപടിയുണ്ടാകുമെന്നും, നിരക്ക് 2 ശതമാനത്തിലേയ്ക്ക് താഴുമെന്നുമാണ് പ്രതീക്ഷ.

പണപ്പെരുപ്പം മന്ദഗതിയിലാക്കാനും വളർച്ച മന്ദഗതിയിലാകാനും ഇത് കാരണമായി, മുൻകാലങ്ങളെ അപേക്ഷിച്ച് കുറവാണെങ്കിൽ പോലും നിരക്കുകൾ ഇപ്പോഴും വളർച്ചയെ നിയന്ത്രിക്കുന്നു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"അഖില ഹാദിയ | Hadiya #hadiyacase #crime" !!!

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !