മുംബൈ ∙ ബോളിവുഡ് നടൻ സുശാന്ത് സിങ്ങിന്റേത് ആത്മഹത്യ തന്നെ എന്ന് ഉറപ്പിച്ച് സിബിഐ. അന്വേഷണം പൂർത്തിയാക്കി മുംബൈ കോടതിയിൽ റിപ്പോർട്ട് നൽകി. മരണത്തിൽ ദുരൂഹതയില്ലെന്നും സുശാന്തിന്റെ സുഹൃത്തായിരുന്ന നടി റിയ ചക്രവർത്തിക്ക് മരണത്തിൽ ഏതെങ്കിലും തരത്തിൽ പങ്കുള്ളതായി കണ്ടെത്താനായില്ലെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
2020 ജൂണിലാണ് സുശാന്തിനെ മുംബൈയിലെ വസതിയിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.സുശാന്തിന്റെ മരണത്തെപ്പറ്റി ആദ്യം അന്വേഷിച്ച മുംബൈ പൊലീസ് മരണം ആത്മഹത്യയാണെന്ന നിഗമനത്തിൽ എത്തിയിരുന്നു. എന്നാൽ അന്വേഷണത്തിൽ അട്ടമിറിയുണ്ടായെന്ന് സുശാന്തിന്റെ കുടുംബം ആരോപണം ഉയർത്തിയതോടെ അന്വേഷണം മറ്റ് ഏജൻസികളിലേക്കും എത്തുകയായിരുന്നു.മുംബൈ പൊലീസിന് ശേഷം ഇ.ഡി, നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) എന്നീ ഏജൻസികളും കേസ് അന്വേഷിച്ചിരുന്നു. പിന്നീടാണ് കേസ് സിബിഐ അന്വേഷിച്ചത്.ക്രിക്കറ്റ് താരം എം.എസ്.ധോണിയുടെ ജീവിതകഥ പറഞ്ഞ ‘എം.എസ്.ധോണി അൺടോൾഡ് സ്റ്റോറി’ എന്ന ചിത്രത്തിൽ ‘ധോണി’യായി എത്തിയ സുശാന്ത്, സിനിമയ്ക്ക് പുറമേ ടെലിവിഷൻ താരം, അവതാരകൻ, നർത്തകൻ എന്നീ നിലകളിലും പ്രശസ്തനായിരുന്നു.സുശാന്ത്സിംഗിന്റെ മരണത്തിൽ ദുരൂഹതയില്ല, ആത്മഹത്യായെന്ന് സി ബിഐ..
0
ഞായറാഴ്ച, മാർച്ച് 23, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.