തിരുവനന്തപുരംആഗോളതാപനത്തിൽനിന്നു ഭൂമിയെ സംരക്ഷിക്കാൻ ഇന്നു രാത്രി 8.30 മുതൽ 9.30 വരെ വൈദ്യുതി വിളക്കുകൾ അണച്ചു ഭൗമ മണിക്കൂർ ആചരിക്കും. വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചറിന്റെ (ഡബ്ല്യുഡബ്ല്യുഎഫ്) ആഹ്വാന പ്രകാരമാണിത്. മാർച്ചിലെ അവസാന ശനിയാഴ്ചയാണു പതിവായി ഭൗമ മണിക്കൂർ ആചരിക്കുന്നത്.
ഇത്തവണ ലോക ജലദിനം കൂടിയായതിനാൽ മാർച്ചിലെ നാലാമത്തെ ശനിയാഴ്ചയായ ഇന്ന് ആചരിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇന്നു രാത്രി 8.30 മുതൽ 9.30 വരെ ഒരു മണിക്കൂർ അത്യാവശ്യമില്ലാത്ത വൈദ്യുതി വിളക്കുകളും മറ്റ് ഇലക്ട്രിക് ഉപകരണങ്ങളും ഓഫ് ചെയ്ത് ഭൗമ മണിക്കൂർ ആചരണത്തിൽ പങ്കാളികളാകണമെന്ന് കെഎസ്ഇബി അഭ്യർഥിച്ചു.ലോകജലദിനം കൂടിയായ ഇന്ന്, രാത്രി ഒരു മണിക്കൂർ ഭൗമ മണിക്കൂർ ആചരിക്കും..
0
ശനിയാഴ്ച, മാർച്ച് 22, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.