കടനാട് ഗ്രാമപഞ്ചായത്തിന്റെ 2025-2026 വർഷത്തെ ബജറ്റ് വൈസ് പ്രസിഡന്റ് ശ്രീ സോമൻ വിജി അവതരിപ്പിച്ചു...

87,59,906/- രൂപ പ്രാരംഭ ബാക്കിയും 16,51,56,100/- രൂപ വരവും ഉൾപ്പെടെ 17,39,16,006/- രൂപ ആകെ വരവും 17,18,58,531/- രൂ ആകെ ചെലവും 20,57,475/- രൂപ നീക്കി ബാക്കിയും പ്രതീക്ഷിക്കുന്ന കടനാട് ഗ്രാമ പഞ്ചായത്തിന്‍റെ 2025-2026 വര്‍ഷത്തെ ബജറ്റ് വൈസ് പ്രസിഡന്‍റ് ശ്രീ സോമന്‍‍ വിജി അവതരിപ്പിച്ചു. 

നികുതി വരുമാനമായി 70,00,000/- രൂപയും നികുതിയേതര വരുമാനമായി 40,80,100/- രൂപയും പ്രതീക്ഷിക്കുന്നു. വികസന ഫണ്ട് ഇനത്തിൽ 2,03,09,000/- രൂപയും മെയ്ൻറനൻസ് ഗ്രാൻറ് ഇനത്തിൽ 2,03,40,000/- രൂപയും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.പഞ്ചായത്തിലെ ഭൂരിഭാഗം ആളുകളുടെയും ഉപജീവന മാർഗ്ഗമായ കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിന് ഉത്പാദന മേഖലയിൽ 42,81,000/- രൂപ ഈ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.

 മുട്ട, പാൽ എന്നിവയുടെ ഉത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിന് വനിതകൾക്ക് മുട്ടക്കോഴി വളർത്തൽ, ക്ഷീരകർഷകർക്ക് കാലിത്തീറ്റയ്ക്ക് സബ്സിഡി, പാലിന് സബ്സിഡി, തുടങ്ങിയ പദ്ധതികൾ ഉൾപ്പെടുത്തിയിട്ടുണ്ട്. കൃഷി പ്രോത്സാപ്പിക്കുന്നതിനായി കൂലിചെലവ് സബ്സിഡി, ജാതിത്തൈ വിതരണം, വാഴവിത്ത് വിതരണം, കിഴങ്ങ് വർഗ്ഗ വിളകളായ ഇഞ്ചി, മഞ്ഞൾ വിതരണം എന്നിവ പദ്ധതിയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.
കെ. എം.മാണി മെമ്മോറിയൽ ജനറൽ ആശുപത്രിയിൽ ക്യാൻസർ ചികിത്സാ സൌകര്യമൊരുക്കൽ പദ്ധതിക്കായി പഞ്ചായത്തിൻറെ വിഹിതമായി 1,60,000/- നൽകുന്നതിന് ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്.കടനാട് ഗ്രാമ പഞ്ചായത്ത് പ്രദേശത്തെ ടൂറിസം സാധ്യതകളായ പാമ്പനാല്‍ വെള്ളച്ചാട്ടം, കടനാട് കുട്ടവഞ്ചി ജലോത്സവം എന്നിവയെ കൂടുതല്‍ കരുത്തുറ്റതാക്കുന്നതിനായും മറ്റ് ടൂറിസം സാധ്യതകളെ ജനങ്ങളിലേയ്ക്ക് എത്തിക്കുന്നതിനായും ഈ ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്.
സമ്പൂർണ ഭവന നിർമ്മാണ പദ്ധതിയായ ലൈഫ് പദ്ധതിക്കായി ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെ വിഹിതമായി ആകെ 1,03,83,800/- രൂപ വകയിരുത്തിയിട്ടുണ്ട്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കായി 2,70,00,000/- രൂപയും ഈ ബജറ്റിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
സേവനമേഖലയിൽ ആരോഗ്യ സ്ഥാപനങ്ങളിലേയ്ക്ക് ആവശ്യമായ മരുന്ന് വാങ്ങൽ, പാലിയേറ്റീവ് കെയർ, അംഗൻവാടി പൂരകപോഷകാഹാര പരിപാടി, പ്രൈമറി സ്കൂൾ കുട്ടികൾക്ക് പ്രഭാത ഭക്ഷണം, ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്നവർക്ക് സ്കോളർഷിപ്പ്, വയോജനങ്ങൾക്ക് കട്ടിൽ, മാലിന്യ നിർമ്മാർജന പദ്ധതികൾ, തദ്ദേശ സ്ഥാപനത്തിൻറെയും ഘടകസ്ഥാപനങ്ങളുടെയും പ്രവർത്തനം കാര്യക്ഷമമാക്കുന്നതിന് ആവശ്യമായ പദ്ധതികൾ ഏറ്റെടുത്ത് നടപ്പിലാക്കുന്നതിനായി പ്രോജക്ടുകൾ രൂപീകരിക്കുന്നതിനും ലക്ഷ്യമിടുന്നു.
പട്ടികജാതി വിഭാഗത്തിനായി 20,44,000/- രൂപയും പട്ടിക വർഗ്ഗ വിഭാഗത്തിനായി 4,30,000/- രൂപയും ഈ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. വനിതാ ഘടക പദ്ധതിയിൽ 16,75,000/- രൂപയുടെ പദ്ധതികളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.പശ്ചാത്തല മേഖലയിൽ റോഡുകളുടെ അറ്റകുറ്റപ്പണികൾക്കായി 1,56,75,000/- രൂപയും കെട്ടിടങ്ങളുടെയും പശ്ചാത്തല മേഖലയിലെ മറ്റ് നിർമ്മാണ പ്രവർത്തനങ്ങൾക്കുമായി 58,50,000/- രൂപയും വകയിരുത്തിയിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !