കോഴിക്കോട്: കുടുംബ വഴക്കിനെ തുടര്‍ന്ന് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. കോഴിക്കോട് താമരശേരി ഈങ്ങാപ്പുഴ കക്കാടാണ് സംഭവം. കക്കാട് സ്വദേശിനി ഷിബിലയെ ആണ് ഭർത്താവ് യാസർ കൊലപ്പെടുത്തിയത്. ഇയാളുടെ ആക്രമണത്തില്‍ ഷിബിലയുടെ മാതാവ് ഹസീന, പിതാവ് അബ്ദു റഹ്‌മാന്‍ എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
ഇന്നലെ വൈകിട്ടായിരുന്നു സംഭവം. നോമ്പ് തുറക്കുന്ന സമയത്താണ് ഇയാൾ വീട്ടിലെത്തി ആക്രമണം നടത്തിയത്. കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ഇയാൾ ഷിബിലയെ വെട്ടുകയായിരുന്നു. ആക്രമണം തടയാന്‍ ശ്രമിക്കുന്നതിനിടെ ഹസീനയ്ക്കും അബ്ദു റഹ്മാനുംപരിക്കേൽക്കുകയായിരുന്നുഏറെ കാലമായി യാസറിനും ഷിബിലയ്ക്കുമിടയിൽ വഴക്ക് നിലനിന്നിരുന്നു. യാസറിന്റെ ഭാഗത്തുനിന്ന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഷിബിലയും കുടുംബവും താമരശ്ശേരി പൊലീസില്‍ മുൻപ് പരാതി നല്‍കിയിരുന്നു. പരാതി പൊലീസ് ഗൗരവമായി എടുത്തില്ലെന്നും യാസിർ ലഹരിയ്ക്ക് അടിമയാണെന്നും ഷിബിലയുടെ ബന്ധുക്കൾ ആരോപിച്ചു.നടുക്കം വിട്ടുമാറാതെ താമരശ്ശേരി, ഭാര്യയെ വെട്ടി കൊലപ്പെടുത്തി ഭർത്താവ്
0
ബുധനാഴ്ച, മാർച്ച് 19, 2025
പുതുപ്പാടി കട്ടിപ്പാറ പഞ്ചായത്തിലെ വേനക്കാവിൽ ലഹരിക്കടിമയായ മകൻ മാതാവിനെ വെട്ടിക്കൊലപ്പെടുത്തിയ നടുക്കത്തിൽനിന്ന് മുക്തരാകുംമുൻപേ, ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ വാർത്തകേട്ട് വിറങ്ങലിച്ചിരിക്കുകയാണ് പുതുപ്പാടി. ഗ്രാമീണപശ്ചാത്തലമുള്ള മലയോരത്തെ ഈ സമീപപഞ്ചായത്തുകളിൽ നടന്ന ഇരുസംഭവങ്ങളിലും വില്ലനായത് ലഹരി ഉപയോഗമാണെന്നാണ് പുറത്തുവരുന്ന വിവരം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.