ന്യൂഡൽഹി∙ പഞ്ചാബിൽ നിന്നുള്ള സ്വയം പ്രഖ്യാപിത പ്രസംഗകനും പാസ്റ്ററുമായ ബജീന്ദർ സിങ് സ്ത്രീയെ ആക്രമിക്കുന്ന വിഡിയോ പുറത്ത്. ലൈംഗിക പീഡന കേസിൽ കുടുങ്ങിയിരിക്കെയാണ് ബജീന്ദറിന്റെ മറ്റൊരു വിവാദ വിഡിയോ കൂടി പുറത്തു വന്നത്. ബജീന്ദർ സ്ത്രീയെ ആക്രമിക്കുന്ന വിഡിയോ സമൂഹമാധ്യമത്തിൽ ചർച്ചയായി മാറിയിരിക്കുകയാണ്.
ഓഫിസിൽ കുട്ടിയുമായി ഇരിക്കുന്ന സ്ത്രീയുടെ നേര്‍ക്ക് ബജീന്ദർ കടലാസുകൾ വലിച്ചെറിയുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്. ഇതു ചോദ്യം ചെയ്ത സ്ത്രീയെ ബജീന്ദർ ആക്രമിക്കുകയും കഴുത്തിന് പിടിക്കുകയുമായിരുന്നു. തുടർന്ന് ബജീന്ദർ സ്ത്രീയെ തള്ളിയിട്ടു. മറ്റുള്ളവർ നോക്കിനിൽക്കെയാണ് വിവാദ പാസ്റ്ററിന്റെ പ്രവർത്തി.ദശലക്ഷകണക്കിന് അനുയായികളുള്ള പാസ്റ്ററിനെതിരെ ലൈംഗികാതിക്രമ പരാതിയിൽ പഞ്ചാബ് പൊലീസ് കേസെടുത്തിരുന്നു.കഴിഞ്ഞ ഫെബ്രുവരി 28നാണ് 42കാരനായ ബിജേന്ദർ സിങ്ങിനെതിരെ കപൂർത്തല സിറ്റി പൊലീസ് സ്റ്റേഷനിൽ കേസ് റജിസ്റ്റർ ചെയ്തത്. 22കാരിയുടെ പരാതിയിലായിരുന്നു കേസ്. ജലന്ധറിലെ താജ്‌പുർ ഗ്രാമത്തിൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന ചർച്ച് ഓഫ് ഗ്ലോറി ആൻഡ് വിസ്ഡത്തിൻറെ തലവനായ ബിജേന്ദർ സിങിനെതിരെ ലൈംഗിക പീഡനം, പിന്തുടരൽ, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.ബജീന്തർ സിംഗ്: വീണ്ടും വിവാദം സ്ത്രീയെ ആക്രമിക്കുന്ന വീഡിയോ പുറത്ത്..
0
തിങ്കളാഴ്ച, മാർച്ച് 24, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.