മുംബൈ ∙ പുണെയിൽ ജോലി ചെയ്യുന്ന കർണാടക സ്വദേശിയായ സോഫ്റ്റ്‌വെയർ എൻജിനീയറെ ലഹരി കലർത്തിയ പാനീയം നൽകി കാമുകനും സുഹൃത്തുക്കളും ചേർന്നു കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി. നഗ്നചിത്രങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി 10 ലക്ഷം രൂപ തട്ടിയെടുത്തതായും പരാതിയിലുണ്ട്.
സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട മുംബൈ കാന്തിവ്‌ലി നിവാസി തമീം ഹർഷല്ല ഖാൻ ആണ് കേസിലെ മുഖ്യപ്രതി. 2021ൽ പരിചയപ്പെടുമ്പോൾ വൻകിട കെട്ടിട നിർമാതാവിന്റെ മകനാണെന്നാണ് ഇയാൾ പറഞ്ഞത്. ആഡംബര കാറുകളിലാണ് സന്ദർശിക്കാൻ എത്തിയിരുന്നത്. പിന്നീട് വിവാഹ വാഗ്ദാനം നൽകി.പ്രണയത്തിലായതോടെ കാന്തിവ്‍ലിയിലേക്കു വിളിച്ചുവരുത്തി ലഹരി കലർത്തിയ പാനീയം നൽകി പീഡിപ്പിച്ചു. പിന്നീട് പുണെയിൽ സുഹൃത്തുക്കൾക്കൊപ്പം കൂട്ട ബലാത്സംഗം ചെയ്തു എന്നും പരാതിയിൽ പറയുന്നു.പണം തിരികെ ചോദിച്ചപ്പോൾ ഉപദ്രവം തുടർന്നതോടെയാണു പൊലീസിനെ സമീപിച്ചത്. ഹഡപ്സർ പൊലീസ് പ്രാഥമിക അന്വേഷണത്തിനു ശേഷം കേസ് കാന്തിവ്‌ലി പൊലീസിനു കൈമാറി.കാമുകനും സുഹൃത്തുക്കളും ചേർന്ന് കൂട്ടാബലാത്സംഗം ചെയ്തതായും 10 ലക്ഷം രൂപയോളം തട്ടിയെടുത്തതായും യുവതിയുടെ പരാതി.
0
ശനിയാഴ്ച, മാർച്ച് 29, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.