സ്വകാര്യ ബസ് ഉടമകൾ സമരത്തിനൊരുങ്ങുന്നു. കൺസഷൻ നിരക്ക് കൂട്ടണമെന്നതാണ് ആവശ്യം.

വിദ്യാർത്ഥികളുടെ യാത്ര നിരക്ക് വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക്. വിദ്യാർത്ഥികളുടെ മിനിമം നിരക്ക് ഒരു രൂപയിൽ നിന്ന് അഞ്ചു രൂപയാക്കി ഉയർത്തണമെന്നാണ് ആവശ്യം.

13 വർഷമായി ഒരു രൂപയാണ് വിദ്യാർത്ഥികളുടെ മിനിമം യാത്രാ നിരക്ക്. കാസർകോട് മുതൽ തിരുവനന്തപുരം വരെ ബസ് സംരക്ഷണ ജാഥ നടത്തുമെന്നും ഉടമകൾ. പുതിയ അധ്യയന വർഷത്തിൽ പുതിയ നിരക്ക് വേണമെന്നും ഇല്ലെങ്കിൽ ബസ് സർവീസ് നിർത്തി വെക്കുമെന്നും ഓൾ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ പാലക്കാട് അറിയിച്ചു.
സമരത്തിന് മുന്നോടിയായി ബസ് സംരക്ഷണ ജാഥ കാസർകോട് മുതൽ തിരുവനന്തപുരം വരെ നടത്തും. ഏപ്രിൽ 3 മുതൽ 9 വരെയായിരിക്കും ബസ് സംരക്ഷണ ജാഥ നടത്തുക. ബസിലെ ഭൂരിഭാഗം യാത്രക്കാരും വിദ്യർത്ഥികളാണെന്ന് സ്വകാര്യ ബസുടമകൾ പറയുന്നു. 13 വർഷമായി 1 രൂപയാണ് വിദ്യാർത്ഥികളുടെ മിനിമം ചാർജ്. ഈ നിരക്കിൽ ഓടാനാകില്ലെന്നാണ് ബസുടമകൾ പറയുന്നത്.



🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !