കോട്ടയം ഗാന്ധി നഗർ നഴ്സിങ് കോളേജ് റാഗിങ് കേസിൽ ഇന്ന് കുറ്റപത്രം നൽകും. കോടതി പരിശോധന നടത്തി കുറ്റപത്രം സ്വീകരിച്ചതായി അന്വേഷണം ഉദ്യോഗസ്ഥൻ ഗാന്ധിനഗർ എസ് എച്ച് ഓ ടി ശ്രീജിത്ത് കൂടുതൽ പ്രതികൾ കേസിൽ ഇല്ല പഴുതടച്ചുള്ള അന്വേഷണമാണ് നടത്തിയതെന്നും അന്വേഷണ ഉദ്യോഗസ്ഥൻ. .പ്രതികൾ അറസ്റ്റിലായി നാൽപ്പത്തിയഞ്ചാം ദിവസമാണ് കുറ്റപത്രം നൽകിയത്. ജൂനിയർ വിദ്യാർത്ഥികളായ ആറ് പേരെ അഞ്ച് പ്രതികൾ ചേർന്ന് തുടർച്ചയായി ഉപദ്രവിച്ചു.
നവംബർ മുതൽ നാല് മാസമാണ് ജൂനിയർ വിദ്യാർത്ഥിളെ പ്രതികൾ തുടർച്ചയായി ആക്രമിച്ചത്. ഇരകളായവർ വേദനകൊണ്ട് പുളഞ്ഞപ്പോൾ പ്രതികൾ അത് കണ്ട് ആനന്ദിച്ചു. ആക്രമണത്തിന്‍റെ ദൃശ്യങ്ങൾ ഫോണിൽ പകർത്തിയും പ്രതികൾ ആഘോഷിച്ചുവെന്ന് കുറ്റപത്രത്തിൽ പറയുന്നു.പ്രതികളുടെ മൊബൈൽ ഫോണിൽ നിന്ന് റാഗിങ്ങിന്‍റെ കൂടുതൽ തെളിവുകൾ കണ്ടെത്തി. കേസിൽ 40 സാക്ഷികളും 32 രേഖകളുമാണ് ഉള്ളത്. കേസിൽ അഞ്ച് പ്രതികൾ മാത്രമാണ് ഉള്ളത്.നേഴ്സിങ് കോളേജ് റാഗിംഗ് കുറ്റപത്രം ഏറ്റുമാനൂർ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചു.
0
വെള്ളിയാഴ്ച, മാർച്ച് 28, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.