ഉപമുഖ്യമന്ത്രിയെ അധിക്ഷേപിച്ചതിന് കുനാൽ കമ്രയ്ക്കു മദ്രാസ് ഹൈക്കോടതി ഇടക്കാല മുൻ‌കൂർ ജാമ്യം അനുവദിച്ചു.

ചെന്നൈ ∙ ഹാസ്യ പരിപാടിക്കിടെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയെ വഞ്ചകനെന്ന് പരിഹസിച്ച് പാരഡി ഗാനം ആലപിച്ചെന്ന കേസിൽ കൊമീഡിയൻ കുനാൽ കമ്രയ്ക്ക് മദ്രാസ് ഹൈക്കോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചു. ഷിൻഡെയോടു മാപ്പു പറയാൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസ് അടക്കമുള്ള നേതാക്കൾ ആവശ്യപ്പെട്ടെങ്കിലും കുനാൽ കമ്ര അതു തള്ളിയിരുന്നു.

അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധി ലംഘിച്ചിട്ടില്ലെന്നായിരുന്നു കുനാലിന്റെ മറുപടി.ആൾക്കൂട്ടത്തെ ഭയപ്പെടുന്നില്ലെന്നും കട്ടിലിനടിയിൽ ഒളിച്ചിരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എല്ലാ പ്രവൃത്തികൾക്കും അനുയോജ്യമായ മറുപടിയുണ്ടാകുമെന്ന് പറഞ്ഞ ഏക്നാഥ് ഷിൻഡെ, പരിഹാസത്തിൽ മാന്യത പാലിക്കണമെന്ന് അഭിപ്രായപ്പെട്ടിരുന്നു.
ഉപമുഖ്യമന്ത്രിയെ അധിക്ഷേപിച്ചതിൽ‌ ചോദ്യം ചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ട് കുനാൽ കമ്രയ്ക്കു ഖാർ പൊലീസ് സമൻസ് നൽകിയിരുന്നു. പൊലീസ് രണ്ടു വട്ടം സമൻസ് നൽകിയിട്ടും കമ്ര ഹാജരായിരുന്നില്ല. മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിൽ കുനാലിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !