മലയാളിക്ക് അതീവ പരിചിതമായ രോഗമാണെങ്കിലും അവനവനു പ്രമേഹം ഉണ്ട് എന്ന് ആദ്യമായി അറിയുമ്പോള്‍ മുതല്‍ തന്നെ മിക്കവരും കഠിനമായ മാനസികാഘാതത്തിന് അടിമപ്പെടുന്നു. മാനസികപിരിമുറുക്കം, ദേഷ്യം, ആകാംക്ഷ, കുറ്റബോധം, ഭയം, വിഷാദം എന്നീ ഭാവങ്ങള്‍ പ്രമേഹരോഗികളില്‍ തുടക്കം മുതലേ ഒന്നല്ലെങ്കില്‍ മറ്റൊരു രീതിയില്‍ കണ്ടുവരുന്നു. ഈ രോഗങ്ങള്‍ കൊണ്ട് പ്രമേഹം വരാനുള്ള സാധ്യത പോലെ തന്നെയാണ് പ്രമേഹം വഴി ഈ രോഗങ്ങള്‍ വരുന്നതും.
പഠനങ്ങള്‍ തെളിയിക്കുന്നതു പ്രമേഹരോഗികളില്‍ 20/30 ശതമാനം പേര്‍ക്കും വിഷാദരോഗം ബാധിക്കുന്നു എന്നതാണ്. രോഗത്തിന്റെ ഭാഗമായി ഈ മാറ്റങ്ങള്‍ രോഗി പോലും അറിയാതെ സംഭവിക്കുന്നു. അതിനാല്‍ വിഷാദപ്രശ്നങ്ങള്‍ക്കും മറ്റും ചികിത്സ കിട്ടാതെ പോവുകയും ചെയ്യും. പ്രമേഹവും രോഗിയുടെ മനസ്സും പരസ്പരം വേര്‍പെടുത്തിയെടുക്കാന്‍ പറ്റാത്ത ഒന്നായതുകൊണ്ടു നമുക്ക് ഈ വസ്തുതകളെ മറ്റു ചില വീക്ഷണങ്ങളിലൂടെ പരിശോധിക്കാം.മനസ്സിളകിയാല്‍ പ്രമേഹം മാനസികസമ്മര്ദങ്ങളും പിരിമുറുക്കങ്ങളും ഇല്ലാത്തവര്‍ ആരുംതന്നെ ഉണ്ടാവില്ല. വലിഞ്ഞു മുറുകിയ മനസ്സുമായിട്ടാണ് മിക്കവരുടേയും ദൈനംദിന ജീവിതം മുന്നോട്ടു പോകുന്നതുതന്നെ. ഇന്നത്തെ സാഹചര്യത്തില്‍ നേട്ടങ്ങള്‍ക്കായുള്ള പരക്കംപാച്ചിലില്‍ നമുക്കു നഷ്ടപ്പെടുന്നത് മനഃശാന്തിയും മാനസികാരോഗ്യവുമാണ്. ജോലിയിലുള്ള ടാര്‍ഗറ്റ് പൂര്‍ത്തീകരിക്കല്‍, കൃത്യസമയത്തു ചെയ്തു തീര്‍ക്കല്‍, ജോലിയിലെ അമിതഭാരം, മേലധികാരികളുടെ സമ്മര്‍ദം ഇവയെല്ലാം പ്രമേഹ സാധ്യത കൂട്ടുന്ന ഘടകങ്ങളാണ്.കുടുംബപാരമ്പര്യമുള്ളവരിലും അമിതവണ്ണമുള്ളവരിലും ഇത്തരം സമ്മര്‍ദം ചെറു പ്രായത്തില്‍ തന്നെ പ്രമേഹം പിടിപെടാനുള്ള സാധ്യതകള്‍ കൂട്ടുന്നു. മാനസിക പിരിമുറുക്കം ഇന്‍സുലിന്‍ എതിരായി പ്രവര്‍ത്തിക്കുന്ന രാസവസ്തുക്കളുടെ അളവില്‍ വര്‍ധനവുണ്ടാക്കുകയും ഗ്ലൂക്കോസിന്റെ അളവ് ഉയര്‍ത്തുകയും ചെയ്യുന്നു. ദൈനംദിന ജീവിതത്തിലെ മാനസിക സമ്മര്‍ദം പെട്ടെന്ന് ഒഴിഞ്ഞുപോകാത്ത ഒന്നായതിനാല്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന ഈ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ പ്രമേഹത്തിലേക്ക് ഒരാളെ വലിച്ചു കൊണ്ടുപോകുന്നു.പ്രമേഹം മൂലം മാനസികപ്രശ്നങ്ങള്‍ പ്രമേഹമുള്ളവരില്‍ ഏതാണ്ട് 30 ശതമാനത്തോളം പേരില്‍ മാനസികാരോഗ്യ പ്രശ്നങ്ങള്‍ കണ്ടുവരുന്നുണ്ട്്. നിരാശയും വിഷാദവും താല്പര്യക്കുറവും ഉള്‍പ്പെടെയുള്ള വിവിധ മാനസിക പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത മറ്റുള്ളവരേക്കാള്‍ പ്രമേഹരോഗിക്ക് നാലിരട്ടി കൂടുതലാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.