ചെർപ്പുളശ്ശേരി: സോപാന സംഗീത രംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ച് സോപാനഗായക സംഘം ചെയർമാൻ നെല്ലുവായ് നന്ദകുമാറിന് ഗുരുവായൂർ ജനാർദ്ദനൻ നെടുങ്ങാടി ആശാൻ പുരസ്കാരം സമ്മാനിക്കും. ഗുരുവായൂർ ജനാർദ്ദനൻ നെടുങ്ങാടിയാശാന്റെ ജന്മനാടായ ചെർപ്പുളശ്ശേരി നെല്ലായ പുലാക്കാട് ഭഗവതി ക്ഷേത്രത്തിൽ മെയ് 3-ന് രാവിലെ 10 മണിക്ക് നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും.
10,001 രൂപയും മൊമെന്റോയും അടങ്ങുന്നതാണ് പുരസ്കാരം. ചരിത്രത്തിലെ ആദ്യത്തെയും ഏറ്റവും വലുതുമായ സോപാന ഗായകരുടെ കൂട്ടായ്മയാണ് സോപാന ഗായക സംഘം. ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനമായ മെയ് 3-ന് നടക്കുന്ന ചടങ്ങിൽ എല്ലാ സോപാന ഗായകരും പങ്കെടുക്കണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.സോപാന സംഗീത രംഗത്ത് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് നെല്ലുവായ് നന്ദകുമാറിനെ പുരസ്കാരത്തിനായി തിരഞ്ഞെടുത്തതെന്ന് സംഘാടകർ അറിയിച്ചു.നെല്ലുവായ് നന്ദകുമാറിന് ഗുരുവായൂർ ജനാർദ്ദനൻ നെടുങ്ങാടി ആശാൻ പുരസ്കാരം
0
തിങ്കളാഴ്ച, മാർച്ച് 24, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.