ലഹരിക്കെതിരെ പൊരുതാൻ യുവജനങ്ങൾ മുന്നിട്ടിറങ്ങണം സംസ്ഥാന വിവരാവകാശ കമ്മീഷണർ

കായംകുളം :ലഹരിക്കെതിരെ പൊരുതാൻ യുവജനങ്ങൾ മുന്നിട്ടിറങ്ങണം സംസ്ഥാന വിവരാവകാശ കമ്മീഷണർ എ. അബ്ദുൽ ഹക്കീം പറഞ്ഞു. പത്തനാപുരം ഗാന്ധിഭവന്റെ നേതൃത്വത്തിൽ കായംകുളത്ത് സംഘടിപ്പിച്ച ഇഫ്താർ മീ മീറ്റിനോട് അനുബന്ധിച്ച് ലഹരിക്കെതിരെ പൊരുതാൻ യുവത്വം എന്ന ആശയത്തിൽ സംഘടിപ്പിച്ച ടേബിൾ ടോക്ക് ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആലപ്പുഴ ജില്ലയിലെ യുവജനപ്രസ്ഥാനങ്ങളുടെ നേതാക്കൾ സംബന്ധിച്ചു. ഗാന്ധിഭവൻ വൈസ് ചെയർമാൻ പി. എസ്. അമൽരാജ് അധ്യക്ഷത വഹിച്ചു.ചർച്ചയിൽ ഡി.വൈ.എഫ്.ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ജയിംസ് സാമുവൽ, എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി സനൂപ് കുഞ്ഞുമോൻ, യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് നിതിൻ പുതിയിടം , യുവമോർച്ച ജില്ലാ പ്രസിഡന്റ് അഡ്വ. ഹരിഗോവിന്ദ്, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് ഷാഫി കാട്ടിൽ, എസ് വൈ എസ് ജില്ലാ പ്രസിഡന്റ് ഹാഷിർ സഖാഫി, എസ്. വൈ. എസ് ജില്ലാ പ്രസിഡന്റ് നവാസ് എച്ച് പാനൂർ, എൻ. വൈ. സി നേതാവ് അൻഷാദ്, വ്യാപാരി വ്യവസായി യൂത്ത് വിങ്ങ് ജില്ലാ വൈസ് പ്രസിഡന്റ് അസീം നാസർ, മാധ്യമപ്രവർത്തകൻ അനസ് ഇർഫാനി, ഭിന്നശേഷി സംഘടന ജില്ലാ പ്രസിഡന്റ് അജിത്ത് കൃപാലയം, സന്നദ്ധ പ്രവർത്തകരായ അബ്ദുൽ ജലീൽ, നൗഫൽ താഹ, പ്രഭാഷ് പാലാഴി , ജീ. രവീന്ദ്രൻപിള്ള എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
ലഹരിക്കെതിരെ ആലപ്പുഴയിൽ ജില്ലയിലെ യുവജനങ്ങൾ ഒന്നിച്ചു മുന്നിട്ടിറങ്ങണമെന്ന് എല്ലാവരും ആഹ്വാനം ചെയ്തു. കായംകുളം ഡിവൈഎസ്പി എൻ ബാബുക്കുട്ടൻ, കെപിസിസി സെക്രട്ടറി അഡ്വ.ഈ സമീർ, ബിജെപി സംസ്ഥാന സമിതി അംഗം പാലമുറ്റത്ത് വിജയകുമാർ, എൽഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ എസ്. കേശനാഥ്, ചേതന ഡയറക്ടർ ഫാ. ഫ്രാൻസിസ് പ്ലാവറക്കുന്നിൽ, ഫാ. ഫിലിപ്പ് ജമ്മത്ത് കളത്തിൽ എന്നിവർ സംസാരിച്ചു. ഗാന്ധിഭവൻ ഓർഗനൈസിംഗ് സെക്രട്ടറി മുഹമ്മദ് ഷമീർ സ്വാഗതം പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !