കായംകുളം :ലഹരിക്കെതിരെ പൊരുതാൻ യുവജനങ്ങൾ മുന്നിട്ടിറങ്ങണം സംസ്ഥാന വിവരാവകാശ കമ്മീഷണർ എ. അബ്ദുൽ ഹക്കീം പറഞ്ഞു. പത്തനാപുരം ഗാന്ധിഭവന്റെ നേതൃത്വത്തിൽ കായംകുളത്ത് സംഘടിപ്പിച്ച ഇഫ്താർ മീ മീറ്റിനോട് അനുബന്ധിച്ച് ലഹരിക്കെതിരെ പൊരുതാൻ യുവത്വം എന്ന ആശയത്തിൽ സംഘടിപ്പിച്ച ടേബിൾ ടോക്ക് ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആലപ്പുഴ ജില്ലയിലെ യുവജനപ്രസ്ഥാനങ്ങളുടെ നേതാക്കൾ സംബന്ധിച്ചു. ഗാന്ധിഭവൻ വൈസ് ചെയർമാൻ പി. എസ്. അമൽരാജ് അധ്യക്ഷത വഹിച്ചു.ചർച്ചയിൽ ഡി.വൈ.എഫ്.ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ജയിംസ് സാമുവൽ, എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി സനൂപ് കുഞ്ഞുമോൻ, യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് നിതിൻ പുതിയിടം , യുവമോർച്ച ജില്ലാ പ്രസിഡന്റ് അഡ്വ. ഹരിഗോവിന്ദ്, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് ഷാഫി കാട്ടിൽ, എസ് വൈ എസ് ജില്ലാ പ്രസിഡന്റ് ഹാഷിർ സഖാഫി, എസ്. വൈ. എസ് ജില്ലാ പ്രസിഡന്റ് നവാസ് എച്ച് പാനൂർ, എൻ. വൈ. സി നേതാവ് അൻഷാദ്, വ്യാപാരി വ്യവസായി യൂത്ത് വിങ്ങ് ജില്ലാ വൈസ് പ്രസിഡന്റ് അസീം നാസർ, മാധ്യമപ്രവർത്തകൻ അനസ് ഇർഫാനി, ഭിന്നശേഷി സംഘടന ജില്ലാ പ്രസിഡന്റ് അജിത്ത് കൃപാലയം, സന്നദ്ധ പ്രവർത്തകരായ അബ്ദുൽ ജലീൽ, നൗഫൽ താഹ, പ്രഭാഷ് പാലാഴി , ജീ. രവീന്ദ്രൻപിള്ള എന്നിവർ ചർച്ചയിൽ പങ്കെടുത്തു.ലഹരിക്കെതിരെ ആലപ്പുഴയിൽ ജില്ലയിലെ യുവജനങ്ങൾ ഒന്നിച്ചു മുന്നിട്ടിറങ്ങണമെന്ന് എല്ലാവരും ആഹ്വാനം ചെയ്തു. കായംകുളം ഡിവൈഎസ്പി എൻ ബാബുക്കുട്ടൻ, കെപിസിസി സെക്രട്ടറി അഡ്വ.ഈ സമീർ, ബിജെപി സംസ്ഥാന സമിതി അംഗം പാലമുറ്റത്ത് വിജയകുമാർ, എൽഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ എസ്. കേശനാഥ്, ചേതന ഡയറക്ടർ ഫാ. ഫ്രാൻസിസ് പ്ലാവറക്കുന്നിൽ, ഫാ. ഫിലിപ്പ് ജമ്മത്ത് കളത്തിൽ എന്നിവർ സംസാരിച്ചു. ഗാന്ധിഭവൻ ഓർഗനൈസിംഗ് സെക്രട്ടറി മുഹമ്മദ് ഷമീർ സ്വാഗതം പറഞ്ഞു.ലഹരിക്കെതിരെ പൊരുതാൻ യുവജനങ്ങൾ മുന്നിട്ടിറങ്ങണം സംസ്ഥാന വിവരാവകാശ കമ്മീഷണർ
0
ഞായറാഴ്ച, മാർച്ച് 23, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.