അടിപൊളിയാകാന്‍ രാമക്കല്‍മേട്; ടൂറിസം ഭൂപടത്തില്‍ മികച്ച ഇടമുറപ്പിക്കാന്‍ പദ്ധതിയൊരുങ്ങുന്നു.

അടിപൊളിയാകാന്‍ രാമക്കല്‍മേട്; ടൂറിസം ഭൂപടത്തില്‍ മികച്ച ഇടമുറപ്പിക്കാന്‍ പദ്ധതിയൊരുങ്ങുന്നു.

ഇടുക്കി ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നായ രാമക്കൽമേടിനെ ടൂറിസം ഭൂപടത്തിലെ അവിഭാജ്യഘടകമാക്കുന്നതിന് പുതിയ പദ്ധതികൾ ഒരുങ്ങുന്നു. കരുണാപുരം പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് റവന്യൂഭൂമി പാട്ടത്തിനെടുത്ത് പുതിയ പദ്ധതികൾ ആവിഷ്കരിക്കുന്നത്. ഡി.ടി.പി.സി.യുടെ അധീനതയിൽ പ്രവർത്തിക്കുന്ന രാമക്കൽമേട്ടിൽ പഞ്ചായത്തിന് നിലവിൽ ഭൂമിയില്ല. ഈ സാഹചര്യത്തിലാണ് റവന്യൂഭൂമി പാട്ടത്തിനെടുത്തത്.

രാമക്കൽമേട്ടിലെ കുറവൻ- കുറത്തി ശില്പത്തിലേക്ക് പോകുന്ന പ്രവേശനപാതയിലെ അരയേക്കർ സ്ഥലത്താണ് ആധുനിക സംവിധാനത്തോടുകൂടി കുട്ടികൾക്കുള്ള കളിസ്ഥലം, പൂന്തോട്ടം, ശൗചാലയം, വിശ്രമകേന്ദ്രം, ടിക്കറ്റ് കൗണ്ടർ എന്നിവ നിർമിക്കാൻ ലക്ഷ്യമിടുന്നത്. 25 ലക്ഷത്തോളം രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി ഡിസംബറോടെ ആരംഭിക്കാനാണ് പഞ്ചായത്തിന്റെ നീക്കം. പഞ്ചായത്തിന് വരുമാന മാർഗത്തിനൊപ്പം രാമക്കൽമേടിന്റെ ടൂറിസം സാധ്യതകൾ കൂടുതൽ വിപുലപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യംവെയ്ക്കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !