ന്യൂഡൽഹി∙ സമൂഹത്തിലെ സ്ത്രീ–പുരുഷ തുല്യതയും സ്ത്രീകളുടെ അവകാശങ്ങളും പ്രതിപാദിച്ച കേസിൽ ഇന്ത്യൻ സുപ്രീംകോടതിയുടെ വിധിന്യായം ഉയർത്തിക്കാട്ടി പാക്കിസ്ഥാൻ സുപ്രീം കോടതി. പിതാവിന്റെ മരണത്തെത്തുടർന്നുള്ള ആശ്രിത നിയമനത്തിന് വിവാഹിതയായ മകൾക്ക് അർഹതയില്ലെന്ന് നിലപാട് സ്വീകരിച്ച പെഷവാറിലെ ട്രൈബ്യൂണൽ പരാമർശത്തെ നിരാകരിച്ചുകൊണ്ടാണു പാക്കിസ്ഥാൻ സുപ്രീം കോടതി വിധി പറഞ്ഞത്.
വിവാഹം കഴിച്ച മകൾ പിതിവിന്റെ ഉത്തരവാദിത്തമല്ലെന്നും ഭർത്താവിന്റെ ഉത്തരവാദിത്തമാണെന്നും ചൂണ്ടിക്കാട്ടിക്കൊണ്ടുള്ള ട്രൈബ്യൂണൽ വിധിയാണ് സുപ്രിം കോടതി തള്ളിയത്.2021ൽ മധ്യപ്രദേശിൽ നിന്നുള്ള അപർണാ ഭട്ട് കേസിൽ ഇന്ത്യൻ സുപ്രീം കോടതി നടത്തിയതുൾപ്പെടെയുള്ള വിധിന്യായങ്ങൾ നിരത്തിയായിരുന്നു പാക്കിസ്ഥാൻ സുപ്രീംകോടതിയുടെ വിധി.വിവാഹിതയായ മകളുടെ ബാധ്യത ഭർത്താവിനാണെന്ന തരത്തിലുള്ള പരാമർശം നിയമപരമായി നിലനിൽക്കില്ലെന്നും അത് സൂചിപ്പിക്കുന്നത് ആഴത്തിലുള്ള പുരുഷാധിപത്യ പ്രവണതയാണെന്നും പാക്ക് സുപ്രീംകോടതി നിരീക്ഷിച്ചു. ഭരണഘടനാ മൂല്യങ്ങൾക്കെതിരായ ഇത്തരം നിലപാടുകൾ അംഗീകരിക്കാനാവില്ലെന്നും പാക്കിസ്ഥാൻ സുപ്രീംകോടതി വ്യക്തമാക്കി.പിതാവിന്റെ ഉത്തരവാദിത്തമല്ലെന്നും ഭർത്താവിന്റെ ഉത്തരവാദിത്തമാണെന്നും ചൂണ്ടിക്കാട്ടിക്കൊണ്ടുള്ള പെഷവാറിലെ ട്രൈബ്യൂണൽ പരാമർശത്തെ നിരാകരിച്ചുകൊണ്ട് പാകിസ്ഥാൻ സുപ്രീംകോടതി.
0
തിങ്കളാഴ്ച, മാർച്ച് 31, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.