കോൺഗ്രസ് കരൂർ പഞ്ചായത്ത് ഓഫീസ് പടിക്കൽ ധർണ്ണ നടത്തി.

പാലാ : ആശാ സമരത്തെ തകർക്കുന്നത് സി പി എമ്മിൻ്റെ തൊഴിലാളി വിരുദ്ധ നയവും കരിങ്കാലിപ്പണിയും  പ്രൊഫ.സതീശ് ചൊള്ളാനി  തൊഴിലാളി വർഗസമരത്തെ തകർക്കാൻ ശ്രമിക്കുന്നവരെ കരിങ്കാലികളെന്ന് വിശേഷിപ്പിച്ചിരുന്ന സി പി എം ഇപ്പോൾ 45 ദിവസമായി സെക്രട്ടറിയേറ്റിനു മുന്നിൽ രാപ്പകൽ സമരം ചെയ്യുന്ന ആശ വർക്കർമാരുടെ സമരം തകർക്കാനായി കരിങ്കാലിപ്പണി നടത്തുകയാണെന്ന് യൂ ഡി എഫ് നിയോജക മണ്ഡലം ചെയർമാൻ പ്രൊഫ.സതീശ് ചൊള്ളാനി.

ആശ വർക്കർമാരുടെ സമരം ഒത്തുതീർപ്പാക്കുക, അങ്കണവാടി ജീവനക്കാരുടെ വേതന വർധന ഉൾപ്പെടെയുള്ള ആവശ്യങ്ങൾ അംഗീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കോൺഗ്രസ് കരൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിനു മുന്നിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം നടത്തി പ്രസംഗിക്കുകയായിരുന്നു പ്രൊഫ.സതീശ് ചൊള്ളാനി.
 ആദ്യകാലത്ത് തൊഴിലാളി വർഗ പ്രസ്ഥാനമായിരുന്ന സി പി എമ്മിന് ഇപ്പോൾ മുതലാളിത്ത നിലപാടുള്ളതുകൊണ്ടാണ് തൊഴിലാളി സമരങ്ങളോട് പുച്ഛവും കുത്തക താല്പര്യങ്ങൾ സംരക്ഷിക്കുന്ന നിലപാട് തുടരുന്നതെന്നും സതീശ് ആവർത്തിച്ചു. മണ്ഡലം പ്രസിഡൻ്റ് പയസ് മാണി അദ്ധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പ്രസിഡൻ്റ് എൻ.സുരേഷ്, സാബു അബ്രഹാം, ഷിജി ഇലവുംമൂട്ടിൽ,നവീൻ സക്കറിയ, രുഗ്മിണിയമ്മ, രാജു കെ.എസ്, എബ്രഹാം പൂവത്തിങ്കൽ, രാജേഷ് കാരയ്ക്കാട്ട്, ബിനോയി ചൂരനോലി, സിബി വെട്ടം, ശശി പറഞ്ഞാട്ട് ,റോയി മണിയമാക്കൽ, അലക്സ് ടോം മുണ്ടക്കൽ, ചാക്കോ മാന്തറയിൽസുഭാഷ് മണ്ണാടിക്കാവിൽ, മോഹനൻ വളവിൽ, ദിനേശ് വള്ളങ്ങാട്ട്, ദേവസ്യ വെള്ളാംകുന്നേൽ, ജോസഫ് നരിച്ചക്കുന്നേൽ തുടങ്ങിയവർ പ്രസംഗിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത്ര സിമ്പിൾ ആയിരുന്നോ മന്ത്രി റോഷി അഗസ്റ്റിൻ

"നീരാക്കൽ ലാറ്റക്സ് നൽകിയ തീരാ ദുരിതം പേറി നൂറുകണക്കിന് മുട്ടുചിറ നിവാസികള്‍

മുൻഗവർണ്ണറും സ്വർണ്ണവ്യാപാരിയും ചേർന്ന് ഇല്ലാതാക്കാൻ ശ്രമിക്കുന്നു..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !