വേങ്ങര സ്വദേശി 18 ലക്ഷം രൂപയുടെ കുഴൽപ്പണവുമായി കുറ്റിപ്പുറത്ത് പിടിയിൽ

കുറ്റിപ്പുറം: കുറ്റിപ്പുറത്ത് 18 ലക്ഷത്തോളം രൂപയുടെ കുഴൽപ്പണവുമായി വേങ്ങര സ്വദേശി പിടിയിലായി. കുറ്റിപ്പുറം പോലീസ് നടത്തിയ പതിവ് പട്രോളിങ്ങിനിടെ മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്.

കുറ്റിപ്പുറം പേരശനൂർ റോഡിൽ മാനുട്ടി പടിക്ക് സമീപം KL 65 T 0143 നമ്പർ ബൈക്കിൽ മതിയായ രേഖകളില്ലാതെ കടത്തിക്കൊണ്ടുപോവുകയായിരുന്ന 18 ലക്ഷത്തോളം രൂപയാണ് പോലീസ് പിടിച്ചെടുത്തത്. മലപ്പുറം വേങ്ങര കണ്ണാടിപ്പടി സ്വദേശി അബ്ദുൾ ഗഫൂർ (40 വയസ്സ്) ആണ് പോലീസിൻ്റെ പിടിയിലായത്.
തിരൂർ DYSP യുടെ നിർദ്ദേശപ്രകാരം കുറ്റിപ്പുറം SHO നൗഫൽ കെ യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിൽ SI സുധീറിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്. ഈ അന്വേഷണ സംഘത്തിൽ ASI ജയപ്രകാശ്, SCPO വിപിൻസതു, CPOമാരായ സുനിൽ ബാബു, രഞ്ജിത്ത് എന്നിവരും ഉണ്ടായിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്ന് രാഹുൽ പുറത്ത്

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

അഭിനവ ഗജേന്ദ്ര മോക്ഷം " ഈരാറ്റുപേട്ട അയ്യപ്പൻ | Erattupetta Ayyappan ..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !