വളാഞ്ചേരി: നഗരത്തിൽ ലഹരി ഉപയോഗവും വിൽപനയും തടയുന്നതിനായി നഗരസഭയുടെ അടിയന്തര സർവ്വകക്ഷി യോഗം ചേർന്നു. ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ അധ്യക്ഷനായ യോഗത്തിൽ വിവിധ രാഷ്ട്രീയ, സാമൂഹ്യ പ്രതിനിധികളും പോലീസ്, എക്സൈസ് ഉദ്യോഗസ്ഥരും പങ്കെടുത്തു. HIV കേസുകൾ റിപ്പോർട്ട് ചെയ്തതിന്റെ പശ്ചാത്തലം.
വളാഞ്ചേരിയിൽ ലഹരി ഉപയോഗിക്കുന്നവരിൽ HIV ബാധ സ്ഥിരീകരിച്ചു എന്ന വാർത്ത മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടതിനെ തുടർന്ന് നഗരസഭ അടിയന്തര യോഗം വിളിച്ചു ചേർത്തു. ഇതിന്റെ ഭാഗമായി, ‘ജാഗ്രത സമിതി സേന’ എന്ന 50 അംഗ വോളണ്ടിയർ ടീമിനെ പുനഃസംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു. ഈ ടീമിന്റെ നേതൃത്വത്തിൽ പോലീസ്, എക്സൈസ് വകുപ്പുകൾക്ക് ഒപ്പം ലഹരിക്കെതിരെ കർശന നടപടി സ്വീകരിക്കുംവാർഡ് തല പരിശോധന ശക്തമാക്കും വാർഡ് തല കൗൺസിലർമാരുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ഊർജിതമാക്കും. ➤ അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന വീടുകൾ, ലോഡ്ജുകൾ, കോട്ടേഴ്സുകൾ എന്നിവിടങ്ങളിൽ പരിശോധന നടത്തും. ➤ ബിൽഡിങ് ഓണേഴ്സ് അസോസിയേഷന്റെ യോഗം വിളിച്ച് നിയമവിരുദ്ധ കെട്ടിടങ്ങളിലേക്കുള്ള നിയന്ത്രണം കർശനമാക്കും.കർശന നിയമ നടപടി ✔ ലഹരി ഉപയോഗം നടക്കുന്ന സ്ഥലങ്ങൾക്കു നേരെ കർശന പരിശോധന നടത്തും . ✔ പോലീസിനും എക്സൈസിനും വിവരം കൈമാറുന്നതിനായി വാർഡ് തല സമിതികൾ പ്രവർത്തിക്കും. ✔ രാത്രി സമയങ്ങളിൽ പോലീസ് പരിശോധന ശക്തമാക്കും. ✔ ലഹരി ഉപയോഗത്തിൽ പിടിയിലാകുന്നവർക്കെതിരെ നടപടി സ്വീകരിക്കുമ്പോൾ, കോടതിയിൽ സാക്ഷി ഹാജരാകുന്നവർക്കായി യാത്രാഭ്യതിയർ അനുവദിക്കും.വാട്‌സ്‌ആപ്പ് ഗ്രൂപ്പ് രൂപീകരണം ലഹരിവിരുദ്ധ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിന് വിവിധ വിഭാഗങ്ങളെ ഉൾപ്പെടുത്തി വാട്‌സ്‌ആപ്പ് ഗ്രൂപ്പ് രൂപീകരിക്കാൻ യോഗം തീരുമാനിച്ചു. പോലീസ്, എക്സൈസ്, നഗരസഭ, ആരോഗ്യ വകുപ്പ്, സാമൂഹിക പ്രവർത്തകർ, മാധ്യമ പ്രവർത്തകർ എന്നിവരുടെ സഹകരണത്തോടെ നടപടികൾ മുന്നോട്ട് കൊണ്ടുപോകും.ആരോഗ്യ വിഭാഗത്തിന്റെ വിശദീകരണം യോഗത്തിൽ മെഡിക്കൽ ഓഫീസർ ഡോ. ഫാത്തിമ ലഹരി ഉപയോഗവും HIV പകരാനുള്ള സാധ്യതകളും വിശദീകരിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഇബ്രാഹിം മാരാത്ത് നന്ദിപ്രഖ്യാപിച്ചു.വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ മുജീബ് വാലാസി, സി.എം റിയാസ്, ദീപ്തി ഷൈലേഷ്, വളാഞ്ചേരി സബ് ഇൻസ്പെക്ടർ അബ്ദുൾ അസീസ്, കുറ്റിപ്പുറം അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർമാരായ എസ്.ജി. സുനിൽ, പി. പ്രഗേഷ്, രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകർ സലാം വളാഞ്ചേരി, എൻ. വേണുഗോപാൽ, രാജൻ മാസ്റ്റർ, സുരേഷ് പാറത്തൊടി, തൗഫീഖ് പാറമ്മൽ, സി. അബ്ദുന്നാസർ, വി.പി. സാലിഹ്, മാധ്യമ പ്രവർത്തകൻ സി. രാജേഷ്, കൗൺസിലർ ഇ.പി. അച്ചുതൻ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.