തിരൂരിൽ വൻ എം.ഡി.എം.എ വേട്ട; മൂന്ന് പേർ അറസ്റ്റിൽ

തിരൂർ: മലപ്പുറം ജില്ലയിലെ തിരൂരിൽ വൻ മയക്കുമരുന്ന് വേട്ട. 141.58 ഗ്രാം എം.ഡി.എം.എയുമായി മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പെരിന്തൽമണ്ണ സ്വദേശി ഹൈദർ അലി (29), വേങ്ങര കുറ്റൂർ സ്വദേശി അസൈനാർ (37), വേങ്ങര കണ്ണമംഗലം സ്വദേശി ജുഹമ്മദ് കബീർ (33) എന്നിവരാണ് പിടിയിലായത്.

രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ തിരൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. വൻതോതിൽ എം.ഡി.എം.എ വിൽപ്പനയ്ക്കായി എത്തിച്ചതെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം.
പ്രതികളെ വിശദമായി ചോദ്യം ചെയ്ത് വരികയാണെന്നും, കൂടുതൽ വിവരങ്ങൾ അന്വേഷണത്തിന് ശേഷം ലഭ്യമാക്കാമെന്നും പോലീസ് അറിയിച്ചു. ജില്ലയിൽ വർധിച്ചു വരുന്ന മയക്കുമരുന്ന് ഉപയോഗത്തിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. ഈ സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണങ്ങൾ നടത്താനാണ് പോലീസ് തീരുമാനം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !